'നമ്മുടെ പടം തകർത്തോടുകയാണെടാ, നിന്റെ വർക്കിനെ കുറിച്ച് ആളുകളേറെ സംസാരിക്കുന്നു'; എഡിറ്റർ നിഷാദ് യൂസഫിനെയോർത്ത് തരുൺ മൂർത്തി
- Published by:Rajesh V
- news18-malayalam
Last Updated:
'സഹോദരാ, നമ്മുടെ ചിത്രം തകർത്തോടുകയാണ്. നിന്റെ വർക്ക് ആളുകൾക്കിടയിൽ സംസാരവിഷയമായിരിക്കുകയാണ്'- എന്നാണ് തരുൺ മൂർത്തി എഴുതിയത്
സിനിമയിൽ മിന്നിത്തിളങ്ങി നിൽക്കുമ്പോൾ അകാലത്തിൽ വിടപറഞ്ഞ എഡിറ്ററാണ് നിഷാദ് യൂസഫ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇപ്പോൾ തിയേറ്ററുകളിൽ തകർത്തോടുന്ന തരുൺ മൂർത്തി-മോഹൻലാൽ ചിത്രമായ തുടരും നിഷാദ് യൂസഫ് എഡിറ്റ് ചെയ്ത സിനിമയാണ്. പൂർത്തിയാകാത്ത ഭാഗങ്ങൾ ഷഫീഖ് വി ബിയാണ് എഡിറ്റ് ചെയ്തത്. വിജയക്കുതിപ്പ് തുടരവേ നിഷാദ് യൂസഫിനെ ഓർക്കുകയാണ് തരുൺ മൂർത്തി. ഇൻസ്റ്റഗ്രാമാലാണ് തരുണിന്റെ പോസ്റ്റ്.
'സഹോദരാ, നമ്മുടെ ചിത്രം തകർത്തോടുകയാണ്. നിന്റെ വർക്ക് ആളുകൾക്കിടയിൽ സംസാരവിഷയമായിരിക്കുകയാണ്'- എന്നാണ് തരുൺ മൂർത്തി എഴുതിയത്. തുടരും എന്ന ചിത്രത്തിലെ ഒരു രംഗത്തിൽ നിഷാദ് യൂസഫ് പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ സീനിന്റെയും ഇതിന്റെ ലൊക്കേഷനിൽ നിന്നുള്ളതുമായ ഏതാനും ചിത്രങ്ങളും തരുൺ മൂർത്തി പങ്കുവെച്ചിട്ടുണ്ട്. ഹൃദയചിഹ്നവും നിഷാദ് യൂസഫ് എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.
advertisement
ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് നിഷാദ് യൂസഫ്. തല്ലുമാല, ഉണ്ട, ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, കങ്കുവ, ബസൂക്ക എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 2022ൽ തല്ലുമാലയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. സൂര്യയെ നായകനാക്കി സംവിധായകൻ ശിവ ഒരുക്കിയ കങ്കുവ എന്ന ചിത്രം റീലിസ് ചെയ്യാനിരിക്കെയായിരുന്നു നിഷാദിന്റെ മരണം.
അതേസമയം, മോഹൻലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തുടരും മലയാള സിനിമയിലെ ഏറ്റവും കൂടുതൽ പണംവാരിയ ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ഓപ്പറേഷന്‍ ജാവയ്ക്കും സൗദി വെള്ളക്കയ്ക്കും ശേഷം തരുണിന്റെ മൂന്നാമത്തെ ചിത്രമാണ് 'തുടരും'. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കെ ആര്‍ സുനിലിന്റേതാണ് കഥ. സുനിലും തരുണും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്നു.
advertisement
സംവിധായകന്‍ ഭാരതിരാജ, പ്രകാശ് വര്‍മ, മണിയന്‍പിള്ള രാജു, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, തോമസ് മാത്യു, അമൃതവര്‍ഷിണി, ഇര്‍ഷാദ് അല, ആര്‍ഷ ബൈജു, സംഗീത് പ്രതാപ്, ഷോബി തിലകന്‍, ജി. സുരേഷ് കുമാര്‍, ശ്രീജിത് രവി, അര്‍ജുന്‍ അശോകന്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഷാജി കുമാറാണ് ഛായാഗ്രഹണം. വിഷ്ണു ഗോവിന്ദ് ഓഡിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നു. സ്റ്റണ്ട് സില്‍വയാണ് സംഘട്ടനം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 06, 2025 7:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'നമ്മുടെ പടം തകർത്തോടുകയാണെടാ, നിന്റെ വർക്കിനെ കുറിച്ച് ആളുകളേറെ സംസാരിക്കുന്നു'; എഡിറ്റർ നിഷാദ് യൂസഫിനെയോർത്ത് തരുൺ മൂർത്തി