Vinayakan | വിനായകൻ നായകനാകുന്ന ടോം ഇമ്മട്ടി ചിത്രം പെരുന്നാളിന്റെ ടൈറ്റിൽ പോസ്റ്റർ

Last Updated:

ചിത്രത്തിന്റെ പേരിനോടൊപ്പം ക്രോവേന്മാരും സ്രാപ്പേൻമാരും എന്ന ടാഗ് നൽകിയിട്ടുണ്ട്

പെരുന്നാൾ
പെരുന്നാൾ
നടൻ വിനായകനെ (Vinayakan) നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പെരുന്നാളിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ചിത്രത്തിന്റെ പേരിനോടൊപ്പം ക്രോവേന്മാരും സ്രാപ്പേൻമാരും എന്ന ടാഗ് നൽകിയിട്ടുണ്ട്. സൂര്യഭാരതി ക്രിയേഷൻസ്, ജോളിവുഡ് മൂവീസ്, ഇമ്മട്ടി കമ്പനി എന്നിവയുടെ ബാനറിൽ മനോജ് കുമാർ കെ.പി., ജോളി ലോനപ്പൻ, ടോം ഇമ്മട്ടി എന്നിവർ ചേർന്നാണ് പെരുന്നാളിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിനായകനോടൊപ്പം ഷൈൻ ടോം ചാക്കോയും വിഷ്ണു ഗോവിന്ദും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം വാഗമണ്ണിലും പരിസരത്തും പുരോഗമിക്കുക്കയാണ്.
ടൊവിനോ തോമസ് നായകനായ ഒരു മെക്സിക്കൻ അപാരത, ആൻസൺ പോൾ നായകനായ ഗാമ്ബ്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെരുന്നാൾ. പെരുന്നാളിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ് :
എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : പി.ആർ. സോംദേവ്, മ്യൂസിക് : മണികണ്ഠൻ അയ്യപ്പാ, ഡി.ഒ.പി. : അരുൺ ചാലിൽ, സ്റ്റോറി ഐഡിയ : ഫാദർ വിത്സൺ തറയിൽ, ക്രീയേറ്റിവ്‌ ഡയറക്റ്റർ : സിദ്ധിൽ സുബ്രമണ്യൻ, പ്രൊഡക്ഷൻ കൺട്രോളർ : വിനോദ് മംഗലത്ത്, ആർട്ട് ഡയറക്ടർ : വിനോദ് രവീന്ദ്രൻ, എഡിറ്റർ : രോഹിത് വി എസ് വാര്യത്ത്, ലിറിക്സ് : വിനായക് ശശികുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ദിനിൽ എ ബാബു, കോസ്റ്റ്യൂം ഡിസൈനർ : അരുൺ മനോഹർ, മേക്കപ്പ് : റോണക്സ് സേവ്യർ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, പബ്ലിസിറ്റി ഡിസൈൻസ് : പാലായ്, പി.ആർ.ഒ.- ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.
advertisement
Summary: Title poster of Vinayakan movie Perunnal has arrived online. Shine Tom Chacko and Vishnu Govind are playing other major roles
മലയാളം വാർത്തകൾ/ വാർത്ത/Film/
Vinayakan | വിനായകൻ നായകനാകുന്ന ടോം ഇമ്മട്ടി ചിത്രം പെരുന്നാളിന്റെ ടൈറ്റിൽ പോസ്റ്റർ
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement