Narivetta | ടൊവിനോ തോമസിന്റെ നരിവേട്ട വരുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു

Last Updated:

ഒദ്യോഗികജീവിതത്തിലും, വ്യക്തി ജീവിതത്തിലും ഏറെ സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന പൊലീസ് കോൺസ്റ്റബിൾ വർഗീസ് എന്ന കഥാപാത്രത്തിൻ്റെ സംഘർഷമാണ് ചിത്രം

നരിവേട്ട
നരിവേട്ട
ടൊവിനോ തോമസ് നായകനായ മലയാള ചലച്ചിത്ര 'നരിവേട്ട'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഈ ചിത്രം 2025 മെയ് മാസത്തിൽ റിലീസ് ചെയ്യും. മെയ് മാസം 16 ആണ് റിലീസ് തിയതി. ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തുന്ന സിനിമയാണിത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തികൾ നടന്നു വരികയാണ്.
മറവികൾക്കെതിരേ ഓർമ്മയുടെ പോരാട്ടമാണ് 'നരിവേട്ട' എന്ന് ചിത്രത്തിലൂടെ പറയാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എൻ.എം. ബാദുഷ. വയനാട്ടിലും, കുട്ടനാട്ടിലുമായി 80 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമായിരുന്നു. ഒരു നാടിൻ്റെ അവകാശ പോരാട്ടത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. നിരവധി സാമൂഹിക പ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന ചിത്രം വൻ മുതൽമുടക്കിൽ വലിയ ക്യാൻവാസ്സിലൂടെയാണ് അവതരണം.
advertisement
ഒദ്യോഗികജീവിതത്തിലും, വ്യക്തി ജീവിതത്തിലും ഏറെ സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന പൊലീസ് കോൺസ്റ്റബിൾ വർഗീസ് എന്ന കഥാപാത്രത്തിൻ്റെ സംഘർഷമാണ് ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. ടൊവിനോ തോമസാണ് വർഗീസ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
advertisement
തമിഴ് നടനും, സംവിധായകനുമായ ചേരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയംവദാ കൃഷ്ണയാണ് നായിക.
ആര്യാ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ.എം. ബാദുഷ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം നിരവധി താരങ്ങളും, പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിൻ ജോസഫിൻ്റേതാണു തിരക്കഥ.
സംഗീതം- ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം - വിജയ്, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈൻ- ഷെമി, കലാസംവിധാനം - ബാവ, മേക്കപ്പ് - അമൽ, കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രതീഷ് കുമാർ, നിർമ്മാണ നിർവഹണം - സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ; പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- ശ്രീരാജ്.
advertisement
Summary: Tovino Thomas movie Narivetta gets a release date for May 2025
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Narivetta | ടൊവിനോ തോമസിന്റെ നരിവേട്ട വരുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement