പോലീസ് ഏമാന്മാരുടെയല്ല, വറുഗീസ് പീറ്റർ എന്ന കോൺസ്റ്റബിളിന്റെ കഥ; ടൊവിനോ തോമസ് നായകനായ 'നരിവേട്ട' തിയേറ്ററിലേക്ക്

Last Updated:

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നീ മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുക

നരിവേട്ട
നരിവേട്ട
ടൊവിനോ തോമസ് (Tovino Thomas) നായകനായ 'നരിവേട്ട' (Narivetta) എന്ന ചിത്രം മെയ് 23ന് പ്രദർശനത്തിനെത്തുന്നു. ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന ചിത്രം അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്. 'മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം അതിജീവനത്തിൻ്റെ ശക്തമായ പ്രതികരണം കൂടിയാണ് കാട്ടിത്തരുന്നത്. പിറന്നുവീണ മണ്ണിൽ ധാരാളം സ്വപ്നങ്ങളുമായി ജീവിക്കാനിറങ്ങിത്തിരിച്ചവരുടെ നൊമ്പരങ്ങൾ, നിരവധി ഇമോഷണൽ രംഗങ്ങളായി കോർത്തിണക്കിയിരിക്കുന്നു.
നീതി നടപ്പാക്കുന്നവരുടേയും നീതിക്കായി കാത്തിരിക്കുന്നവരുടേയും വ്യക്തി ജീവിതത്തിൻ്റെ നിഴലാട്ടവും ചിത്രം കാട്ടിത്തരുന്നു. വലിയ മുതൽമുടക്കിൽ, എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീൻ എൻ്റർടൈനറായാണ് ചിത്രത്തിൻ്റെ അവതരണം. സുരാജ് വെഞ്ഞാറമൂടും തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നീ മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുക. വറുഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിൻ്റെ ഔദ്യോഗിക ജീവിതത്തിലേയും, വ്യക്തി ജീവിതത്തിലേയും സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.
advertisement
ആര്യാ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, നന്ദു, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫിന്റേതാണു തിരക്കഥ. ഗാനങ്ങള്‍ - കൈതപ്രം, സംഗീതം- ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം - വിജയ്, എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - എന്‍.എം. ബാദുഷ, പ്രൊജക്റ്റ് ഡിസൈന്‍- ഷെമി, കലാസംവിധാനം - ബാവ, മേക്കപ്പ് - അമല്‍, കോസ്റ്റ്യും ഡിസൈന്‍ - അരുണ്‍ മനോഹര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - രതീഷ് കുമാര്‍, നിര്‍മ്മാണ നിര്‍വ്വഹണം - സക്കീര്‍ ഹുസൈന്‍, പ്രതാപന്‍ കല്ലിയൂര്‍.
advertisement
കുട്ടനാട്, ചങ്ങനാശ്ശേരി, കോട്ടയം വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു വരുന്നു. പി.ആർ.ഒ.- വാഴൂര്‍ ജോസ്, സ്റ്റിൽസ്- ശ്രീരാജ്, ഷെയ്ന്‍സബൂറ.
Summary: Tovino Thomas movie Narivetta, a cop tale, is releasing in theatres on May 23, 2025
മലയാളം വാർത്തകൾ/ വാർത്ത/Film/
പോലീസ് ഏമാന്മാരുടെയല്ല, വറുഗീസ് പീറ്റർ എന്ന കോൺസ്റ്റബിളിന്റെ കഥ; ടൊവിനോ തോമസ് നായകനായ 'നരിവേട്ട' തിയേറ്ററിലേക്ക്
Next Article
advertisement
ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച ദക്ഷിണ കൊറിയയിൽ; പ്രതീക്ഷയോടെ കാത്തിരിക്കുന്നെന്ന് ട്രംപ്
ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച ദക്ഷിണ കൊറിയയിൽ; പ്രതീക്ഷയോടെ കാത്തിരിക്കുന്നെന്ന് ട്രംപ്
  • ട്രംപ്-ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച ദക്ഷിണ കൊറിയയിൽ

  • ദക്ഷിണ കൊറിയയിലെ തെക്കൻ തുറമുഖ നഗരമായ ബുസാനിലാണ് കൂടിക്കാഴ്ച നടക്കുക

  • യുഎസ്-ചൈന വ്യാപാര കരാർ ഇരുരാജ്യങ്ങൾക്കും ഗുണകരമാകുമെന്ന് APEC ഉച്ചകോടിയിൽ ട്രംപ്

View All
advertisement