കള്ളൻ മണിയനെ കടത്തിവെട്ടുമോ? ആയുധ പരിശീലകനായുള്ള ടൊവിനോ തോമസിന്റെ 'പള്ളിച്ചട്ടമ്പി'യിലെ മാവീരൻ
- Published by:meera_57
- news18-malayalam
Last Updated:
ഈ വർഷത്തെ ഏറ്റവും വലിയ വിഷു മലയാള സിനിമ റിലീസായി എത്തുന്ന പള്ളിച്ചട്ടമ്പി, ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ചു ഭാഷകളിൽ പ്രദർശനത്തിനെത്തും
ടൊവിനോ തോമസിനെ (Tovino Thomas) നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പീരീയിഡ് ഡ്രാമ ത്രില്ലറായ ‘പള്ളിച്ചട്ടമ്പി‘യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മാവീരൻ (Maaveerane -The World of Pallichattambi video song) എന്ന പേരിൽ പുറത്തിറങ്ങിയ ഗാനരംഗത്തിൽ ഒരു ആയുധ പരിശീലകനായാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ വിഷു മലയാള സിനിമ റിലീസായി എത്തുന്ന പള്ളിച്ചട്ടമ്പി, ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ചു ഭാഷകളിൽ പ്രദർശനത്തിനെത്തും.
ജേക്ക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്. ‘കാട്ടുച്ചെമ്പകം‘ എന്ന പേരിൽ പുറത്തിറങ്ങിയിരുന്ന ചിത്രത്തിലെ ആദ്യഗാനം യൂട്യൂബിൽ പതിനഞ്ച് മില്ല്യണും, ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷം റീൽസുമായി മുന്നിൽ നിൽക്കുന്നതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ മാവീരനും പുറത്തെത്തിയത്. 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്പി'.
സംവിധായകൻ ഡിജോ ജോസ് ആന്റണിയും ജേക്ക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പള്ളിച്ചട്ടമ്പി’. ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ മൂന്ന് മുൻ ചിത്രങ്ങളിലും ട്രെൻഡിങ്ങായ ചാർട്ട്‌ബസ്റ്റർ ഗാനങ്ങൾ ഒരുക്കിയ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് കാണാൻ പ്രേക്ഷകരും കാത്തിരിക്കുകയാണ്.
advertisement
വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ഹിറ്റ് തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവാണ് 'പള്ളിച്ചട്ടമ്പി'യുടെ രചന നിർവഹിച്ചിരിക്കുന്നത്. ടിജോ ടോമിയാണ് ഈ പീരീയിഡ് ചിത്രത്തിന്റെ ഛായാഗ്രഹണം. മേഘശ്യാമും തൻസീറുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു.
advertisement
ലൈൻ പ്രൊഡ്യൂസർ- അലക്സ് ഇ. കുര്യൻ, ഫിനാൻസ് കൺട്രോളർ- അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ- റെനിത് രാജ് & കിരൺ റാഫേൽ, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, ആർട്ട് ഡയറക്‌ടർ- രാജേഷ് മേനോൻ, കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല, ഡിജിറ്റൽ മാർക്കറ്റിംഗ്- അഖിൽ വിഷ്ണു വി.എസ്., പി.ആർ.ഒ.- അക്ഷയ് പ്രകാശ്, സ്റ്റിൽസ്- റിഷ്ലാൽ ഉണ്ണികൃഷ്ണൻ, പോസ്റ്റർ ഡിസൈൻസ്- യെല്ലോടൂത്ത്സ്.
Summary: Second song from the period drama thriller ‘Pallichattambi’, directed by Dijo Jose Antony and starring Tovino Thomas, has been released. Tovino appears as a weapons instructor in the song titled Maaveerane -The World of Pallichattambi video song. Pallichattambi, which is set to be the biggest Vishu Malayalam film release of the year, will hit theaters worldwide on April 10 in five languages
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 31, 2026 11:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കള്ളൻ മണിയനെ കടത്തിവെട്ടുമോ? ആയുധ പരിശീലകനായുള്ള ടൊവിനോ തോമസിന്റെ 'പള്ളിച്ചട്ടമ്പി'യിലെ മാവീരൻ






