Rachel | പകയെരിയുന്ന പെണ്ണ്; ഹണി റോസിന്റെ പുത്തൻ ചിത്രം റേച്ചലിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ ദൃശ്യങ്ങൾ

Last Updated:

പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു

റേച്ചൽ ട്രെയ്‌ലർ
റേച്ചൽ ട്രെയ്‌ലർ
ക്രിസ്മസ് റിലീസായി ഡിസംബർ 6-ന് അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും മുൻപ് ട്രെയ്‌ലറുമായി ഹണി റോസ് (Honey Rose) ചിത്രം 'റേച്ചല്‍'. പകയെരിയുന്ന പെണ്ണിന്റെ വേഷത്തിലാണ് ഹണി. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന സിനിമയാണ് 'റേച്ചല്‍'. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.
പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും അങ്ങനെ തന്നെ. ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് സൂചന. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.
ഹണി റോസിനെ കൂടാതെ ബാബുരാജ്‌, ചന്തു സലിംകുമാര്‍, റോഷന്‍ ബഷീര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി കെ. ജോൺ, ദിനേശ് പ്രഭാകര്‍, പൗളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു റിവ‌ഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്.
advertisement
ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്‍റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. ദേശീയ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്‍റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്. ശ്രീ പ്രിയ കമ്പയിൻസിലൂടെ ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റ് ആണ് ചിത്രത്തിന്‍റെ വിതരണം നിർവ്വഹിക്കുന്നത്.
advertisement
സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛാബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ & സൗണ്ട് എഡിറ്റ് : ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ്‌ ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് പാലോട്, സംഘട്ടനം: രാജശേഖർ, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, അഷ്റഫ് ഗുരുക്കൾ, മേക്കപ്പ്: രതീഷ് വിജയൻ, രാജേഷ് നെന്മാറ, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസർ: ഹനാൻ മരമുട്ടം, അർജുൻ ജീവ, ലൈൻ പ്രൊഡ്യൂസേഴ്സ്: പ്രിജിൻ ജെ പി, മാത്യു കോന്നി, ഫിനാൻസ് കൺട്രോളർ: റോബിൻ അഗസ്റ്റിൻ, പ്രോജക്ട് കോർഡിനേറ്റർ: പ്രിയദർശിനി പി.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, ഗാനരചന: ബി.കെ ഹരിനാരായണൻ, വിനായക് ശശികുമാർ, രാഹുൽ മണപ്പാട്ട്, പബ്ലിസിറ്റി ഡിസൈൻ: ടെന്‍ പോയിൻ്റ്, സ്റ്റിൽസ്: നിദാദ് കെ എൻ, വിഎഫ്എക്സ്: ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, ഡിഐ: ഇൻഡ്യൻ സിനിമ കമ്പനി, ടീസർ കട്ട്: ബെൻ ഷെറിൻ ബി, ട്രെയിലർ കട്ട്: ഡോൺ മാക്സ്, സബ്‍ടൈറ്റിൽ: വിവേക് രഞ്ജിത്ത്, ലീഗൽ അഡ്വൈസർ മുഹമ്മദ് സിയാദ്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പി.ആര്‍.ഒ.: എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്, അനൂപ് സുന്ദരൻ.
മലയാളം വാർത്തകൾ/ വാർത്ത/Film/
Rachel | പകയെരിയുന്ന പെണ്ണ്; ഹണി റോസിന്റെ പുത്തൻ ചിത്രം റേച്ചലിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ ദൃശ്യങ്ങൾ
Next Article
advertisement
Love Horoscope Nov 16 | ചെറിയ തർക്കങ്ങൾ ഉണ്ടാകും; പുതിയൊരു കാര്യം തുടങ്ങാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
Love Horoscope Nov 16 | ചെറിയ തർക്കങ്ങൾ ഉണ്ടാകും; പുതിയൊരു കാര്യം തുടങ്ങാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ പ്രണയഫലത്തിൽ മേടം, ഇടവം, മിഥുനം, കർക്കടകം രാശിക്കാർക്ക് ചെറിയ തർക്കങ്ങൾ ഉണ്ടാകാം.

  • കന്നി രാശിക്കാർക്ക് വേർപിരിയൽ നേരിടേണ്ടി വരാം, പക്ഷേ ഇത് പുതിയ തുടക്കത്തിനുള്ള അവസരവുമാണ്.

  • കുംഭം രാശിക്കാർക്ക് ഇന്ന് പോസിറ്റീവും സംതൃപ്തവുമായ പ്രണയ ദിനമായിരിക്കും, ബന്ധങ്ങളുടെ ആഴം വർദ്ധിക്കും.

View All
advertisement