കേരള മനഃസാക്ഷിയെ നടുക്കിയ സംഭവം; ഇന്ദ്രൻസ്, ജാഫർ ഇടുക്കി ചിത്രം 'ഒരുമ്പെട്ടവൻ' ട്രെയ്‌ലർ

Last Updated:

ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവർ പ്രധാന കഥാപാത്രങ്ങൾ

ഒരുമ്പെട്ടവൻ
ഒരുമ്പെട്ടവൻ
ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ.എം. എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന 'ഒരുമ്പെട്ടവൻ' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. ജനുവരി മൂന്നിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ സുധീഷ്, ഐ.എം. വിജയൻ, സുനിൽ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു.
ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവ കുമാർ എസ്. നിർവ്വഹിക്കുന്നു. കെ.എൽ.എം. സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ സംഗീതം പകരുന്നു.
വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്മി, സിത്താര കൃഷ്ണകുമാർ, ബേബി കാശ്മീര എന്നിവരാണ് ഗായകർ. സുജീഷ് ദക്ഷിണകാശി, ഗോപിനാഥ്‌ പാഞ്ഞാൾ എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ എഡിറ്റർ അച്ചു വിജയൻ.
advertisement
പ്രൊജക്റ്റ് ഡിസൈനർ- സുധീർ കുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാഹുൽ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ- മുകേഷ് തൃപ്പൂണിത്തുറ, കല-ജീമോൻ എൻ.എം., മേക്കപ്പ്- സുധീഷ് വണ്ണപ്പുറം, കോസ്റ്റ്യൂംസ്- അക്ഷയ പ്രേംനാഥ്, സ്റ്റിൽസ്- ജയപ്രകാശ് അതളൂർ, പരസ്യകല- മനു ഡാവിഞ്ചി,
അസോസിയേറ്റ് ഡയറക്ടർ- എ.ജി. അജിത്കുമാർ, നൃത്തം -ശ്രീജിത്ത് പി. ഡാസ്ലേഴ്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സന്തോഷ് ചങ്ങനാശ്ശേരി, അസിസ്റ്റന്റ് ഡയറക്ടർസ് - സുരേന്ദ്രൻ കാളിയത്, ജോബിൻസ്, ജിഷ്ണു രാധാകൃഷ്ണൻ, ഗോകുൽ പി.ആർ., ദേവ പ്രയാഗ്, കിരൺ; പ്രൊഡക്ഷൻ മാനേജർ- നിധീഷ്, പി.ആർ.ഒ. -എ.എസ്. ദിനേശ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
കേരള മനഃസാക്ഷിയെ നടുക്കിയ സംഭവം; ഇന്ദ്രൻസ്, ജാഫർ ഇടുക്കി ചിത്രം 'ഒരുമ്പെട്ടവൻ' ട്രെയ്‌ലർ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement