Kolahalam | കക്കാൻ കയറി ജീവൻരക്ഷിക്കാൻ ശ്രമിച്ച നല്ലവനായ കള്ളൻ; കോലാഹലം ട്രെയ്‌ലർ കാണാം

Last Updated:

ഒരു മരണവീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുന്നത്

കോലാഹലം
കോലാഹലം
സംവിധായകൻ ലാൽ ജോസ് (Lal Jose) ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം ‘കോലാഹല’ത്തിൻ്റെ (Kolahalam) ട്രെയ്‌ലർ പുറത്ത് വന്നു. ഒരു മരണവീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുന്നത്. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ‘ഭഗവാൻ ദാസൻ്റെ രാമരാജ്യം’ എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രം തീർത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. നവാഗതനായ വിശാൽ വിശ്വനാഥൻ ആണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഷിഹാബ് ഓങ്ങല്ലൂർ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ.
കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹനൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, രാജീവ്‌ പിള്ളത്ത് തുടങ്ങി ഒരുകൂട്ടം താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം മെയ് 9ന് തീയേറ്റർ റിലീസ് ആയി എത്തും.
advertisement
മ്യൂസിക്: വിഷ്ണു ശിവശങ്കർ, എഡിറ്റർ: ഷബീർ പി, പ്രൊഡക്ഷൻ കൺട്രോളർ: ലിജു നടേരി, ആർട്ട്: സുജിത് വയനാട്, സൗണ്ട് ഡിസൈൻ: ഹരിരാഗ് എം വാരിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിശാൽ വിശ്വനാഥൻ, മ്യൂസിക് മിക്സ്: കിഷൻ ശ്രീബാൽ, കളറിസ്റ്റ്: ടിറ്റോ ഫ്രാൻസിസ്, മേക്കപ്പ്: ശ്രീജിത്ത് എൻ സുനിൽ, ലിറിക്സ്: ഗണേഷ് മലയത്ത്, ഫത്തഹു റഹ്മാൻ, വി.എഫ്.എക്സ്: ഫ്രെയിം ഫാക്ടറി, ഡിസൈൻസ്: കഥ,കിഷോർ ബാബു, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
മലയാളം വാർത്തകൾ/ വാർത്ത/Film/
Kolahalam | കക്കാൻ കയറി ജീവൻരക്ഷിക്കാൻ ശ്രമിച്ച നല്ലവനായ കള്ളൻ; കോലാഹലം ട്രെയ്‌ലർ കാണാം
Next Article
advertisement
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement