പുള്ളിപ്പുലി ആക്രമിച്ചതല്ല;15കാരനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം; തലയിൽ വെട്ടേറ്റ മൂന്ന് മുറിവുകൾ

Last Updated:

പുലർച്ചെ ധനുപൂജയിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയ സുമന്തിനെ കാണാതാവുകയായിരുന്നു

സുമന്ത്
സുമന്ത്
മംഗളൂരു ബെൽത്തങ്ങാടിയിൽ 15കാരനെ ദുരൂഹസാഹചര്യത്തിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. മരണപ്പെട്ട സുമന്തിന്റെ തലയിൽ വാൾ പോലുള്ള ആയുധം കൊണ്ടുള്ള മൂന്ന് മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ചതായിരിക്കാമെന്ന് നാട്ടുകാർക്കിടയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
ബെൽത്തങ്ങാടിയിലെ സുമന്തിന്റെ തലയിൽ മൂന്ന് മുറിവുണ്ടെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. വാൾ പോലുള്ള ആയുധം കൊണ്ടാണ് വെട്ടേറ്റത് എന്നാണ് പ്രാഥമിക വിവരം. കുളത്തിൽ വീണ കുട്ടി പിന്നീട് ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതോടെ മരിച്ചതായി സംശയിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. മംഗളൂരുവിലെ ജില്ലാ വെൻലോക്ക് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ആയുധം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് കുളത്തിൽ തള്ളിയതാകാമെന്നും സംശയിക്കുന്നു.
ബുധനാഴ്‌ച പുലർച്ചെയാണ് സുമന്തിനെ ദുരൂഹസാഹചര്യത്തിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഡിൽനാല സാംബോല്യയിലുള്ള വീടിനടുത്തുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ധനുപൂജയിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയ സുമന്തിനെ കാണാതാവുകയായിരുന്നു.
advertisement
കുളത്തിന് സമീപത്ത് രക്തക്കറ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. സുമന്തിൻ്റെ മൃതദേഹം കണ്ടെത്തിയ കുളവും പരിസരവും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. ബെൽത്തങ്ങാടി ഡെപ്യൂട്ടി എസ്‌പി സി കെ രോഹിണിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘത്തിൽ വേണൂർ, ബെൽത്തങ്ങാടി, പുഞ്ചൽക്കട്ടെ, ധർമസ്ഥല എന്നീ സ്‌റ്റേഷനുകളിലെ പൊലീസുകാരുമുണ്ട്.
Summary: The mysterious death of a 15-year-old boy, whose body was found in a pond in Belthangady, has been confirmed as a murder. The post-mortem report of the deceased, Sumanth, clearly states that there are three deep wounds on his head caused by a sharp weapon, such as a sword or machete. Previously, rumors had spread among the locals that the boy might have been attacked by a leopard. However, the medical findings have now pointed to foul play. The police have informed that a special team has been formed to intensify the investigation into the case.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പുള്ളിപ്പുലി ആക്രമിച്ചതല്ല;15കാരനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം; തലയിൽ വെട്ടേറ്റ മൂന്ന് മുറിവുകൾ
Next Article
advertisement
പുള്ളിപ്പുലി ആക്രമിച്ചതല്ല;15കാരനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം; തലയിൽ വെട്ടേറ്റ മൂന്ന് മുറിവുകൾ
പുള്ളിപ്പുലി ആക്രമിച്ചതല്ല;15കാരനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം; തലയിൽ വെട്ടേറ്റ മൂന്ന് മുറിവുകൾ
  • മംഗളൂരു ബെൽത്തങ്ങാടിയിൽ 15കാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണ്

  • പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയിൽ വാൾ പോലുള്ള ആയുധം കൊണ്ടുള്ള മൂന്ന് മുറിവുകൾ കണ്ടെത്തി

  • പുലർച്ചെ ധനുപൂജയിൽ പങ്കെടുക്കാൻ ഇറങ്ങിയ സുമന്തിനെ കാണാതാവുകയും പിന്നീട് മൃതദേഹം കണ്ടെത്തുകയും ചെയ്തു

View All
advertisement