'പയ്യൻ അന്തം വിട്ടുപോയതാണ്. സാരമില്ല'; പ്രേം നസീറിനെ നേരിൽ കണ്ട് അന്തംവിട്ട ഒരു താരപുത്രന്റെ ഓർമ്മക്കുറിപ്പ്

Last Updated:
'ഞാൻ ഡോർ ഇളക്കി മാറ്റിയില്ല എന്നേയുള്ളൂ!!! എന്റെ ആവേശം ശ്രദ്ധിച്ച അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് തന്നെ അകത്തു കയറി ഇരുന്നു'
1/6
മലയാള സിനിമയിൽ പ്രേം നസീറിന് തുല്യം പ്രേം നസീർ മാത്രം എന്ന് പണ്ടുമുതലേ ഒരു സംസാരമുണ്ട്. ഇന്നും 'നിത്യഹരിത നായകൻ' എന്ന് വിളിപ്പേരുള്ള പ്രേം നസീർ പ്രായം കൂടി വന്നപ്പോഴും തന്റെ ലുക്ക് നല്ലനിലയിൽ പരിപാലിച്ചുപോന്ന വ്യക്തിയാണ്. അതിനു ശേഷം, ആരോഗ്യത്തിലും ലുക്കിലും അത്രയും ശ്രദ്ധ നൽകുന്ന ഒരേയൊരു നടൻ മമ്മൂട്ടി എന്ന് പറയേണ്ടി വരും. തിരുവനന്തപുരത്തെ ചിറയിൻകീഴ് സ്വദേശിയായ പ്രേം നസീർ എന്നും ആ തനി നാട്ടിൻപുറത്തുകാരൻ തന്നെ. ലൈല കോട്ടേജിൽ ബാക്കിയായ ഓർമകളുമായി ഇന്നും അദ്ദേഹം ചിറയിൻകീഴിന്റെ ഹൃദയത്തിൽ കുടികൊള്ളുന്നു. പ്രേം നസീർ എന്ന വിസ്മയത്തെ ആദ്യമായി നേരിക്കണ്ട അത്ഭുതം ചില നടന്മാർക്ക് പോലും ഉണ്ടായിട്ടുണ്ട്. അതുപോലത്തെ ഒരു നടനാണ് ഇത്. താരപുത്രനായിരുന്ന അദ്ദേഹം നടനും തിരക്കഥാകൃത്തും ഒക്കെയാണ് ഇന്ന്
മലയാള സിനിമയിൽ പ്രേം നസീറിന് (Prem Nazir) തുല്യം പ്രേം നസീർ മാത്രം എന്ന് പണ്ടുമുതലേ ഒരു സംസാരമുണ്ട്. ഇന്നും 'നിത്യഹരിത നായകൻ' എന്ന് വിളിപ്പേരുള്ള പ്രേം നസീർ പ്രായം കൂടി വന്നപ്പോഴും തന്റെ ലുക്ക് നല്ലനിലയിൽ പരിപാലിച്ചുപോന്ന വ്യക്തിയാണ്. അതിനു ശേഷം, ആരോഗ്യത്തിലും ലുക്കിലും അത്രയും ശ്രദ്ധ നൽകുന്ന ഒരേയൊരു നടൻ മമ്മൂട്ടി എന്ന് പറയേണ്ടി വരും. തിരുവനന്തപുരത്തെ ചിറയിൻകീഴ് സ്വദേശിയായ പ്രേം നസീർ എന്നും ആ തനി നാട്ടിൻപുറത്തുകാരൻ തന്നെ. ലൈല കോട്ടേജിൽ ബാക്കിയായ ഓർമകളുമായി ഇന്നും അദ്ദേഹം ചിറയിൻകീഴിന്റെ ഹൃദയത്തിൽ കുടികൊള്ളുന്നു. പ്രേം നസീർ എന്ന വിസ്മയത്തെ ആദ്യമായി നേരിക്കണ്ട അത്ഭുതം ചില നടന്മാർക്ക് പോലും ഉണ്ടായിട്ടുണ്ട്. അതുപോലത്തെ ഒരു നടനാണ് ഇത്. താരപുത്രനായിരുന്ന അദ്ദേഹം നടനും തിരക്കഥാകൃത്തും ഒക്കെയാണ് ഇന്ന്
advertisement
2/6
കൊടിയേറ്റം ഗോപി എന്ന് വിളിക്കപ്പെട്ടിരുന്ന നടൻ ഭരത് ഗോപിയുടെ മകൻ മുരളി ഗോപിയുടെ ഓർമകളിൽ ചിറയിൻകീഴിൽ സജ്‌ന തിയേറ്ററിലും, തുടർന്ന് ഒരു തവണ വീട്ടിലും ഗോപി വന്നതിന്റെ ഓർമകളുണ്ട്. ഗോപിയുടെ മോശം ആരോഗ്യാവസ്ഥയിൽ, അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദർശിക്കാൻ മനസ് കാട്ടിയ നടനാണ് പ്രേം നസീർ. 2014ൽ പ്രേം നസീറിന്റെ 25-ാം വാർഷികത്തിൽ മുരളി ഗോപി ഇൻസ്റ്റഗ്രാമിൽ പങ്കിട്ട കുറിപ്പ് ഒരിക്കൽക്കൂടി പങ്കുവയ്ക്കുന്നു. പോസ്റ്റിലെ ഓർമ്മകൾ 1978, 1988 വർഷങ്ങളിലായി നിറയുന്നു (തുടർന്ന് വായിക്കുക)
കൊടിയേറ്റം ഗോപി എന്ന് വിളിക്കപ്പെട്ടിരുന്ന നടൻ ഭരത് ഗോപിയുടെ മകൻ മുരളി ഗോപിയുടെ ഓർമകളിൽ ചിറയിൻകീഴിൽ സജ്‌ന തിയേറ്ററിലും, തുടർന്ന് ഒരു തവണ വീട്ടിലും ഗോപി വന്നതിന്റെ ഓർമകളുണ്ട്. ഗോപിയുടെ മോശം ആരോഗ്യാവസ്ഥയിൽ, അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദർശിക്കാൻ മനസ് കാട്ടിയ നടനാണ് പ്രേം നസീർ. 2014ൽ പ്രേം നസീറിന്റെ 25-ാം വാർഷികത്തിൽ മുരളി ഗോപി ഇൻസ്റ്റഗ്രാമിൽ പങ്കിട്ട കുറിപ്പ് ഒരിക്കൽക്കൂടി പങ്കുവയ്ക്കുന്നു. പോസ്റ്റിലെ ഓർമ്മകൾ 1978, 1988 വർഷങ്ങളിലായി നിറയുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
1978: ചിറയിൻകീഴിലെ (തീപ്പെട്ട) സജ്ന തിയേറ്ററിൽ ഇരുന്നു ‘രണ്ടു ലോകം’ എന്ന സിനിമ കാണുമ്പോഴാണ് ഞാൻ ആ പ്രതിഭാസം ആദ്യമായി ശ്രദ്ധിച്ചത്: പ്രേം നസീർ സ്‌ക്രീനിൽ എത്തുമ്പോഴൊക്കെ, എവിടെ നിന്നോ ഒരു സുഗന്ധം!പിന്നീട്, തിരുവനന്തപുരത്തെ സെൻട്രൽ തിയേറ്ററിൽ ഇരുന്നു ‘മാമാങ്ക’വും ‘തച്ചോളി അമ്പു’ വും കണ്ടപ്പോഴും ഇതേ അനുഭവം. പ്രേം നസീർ വരുമ്പോൾ മാത്രം എവിടെ നിന്നോ ഒരു സുഗന്ധം. “നസീറിനു ഭംഗി മാത്രമല്ല സുഗന്ധവും ഉണ്ടോ?” അമ്മയോട് ചോദിച്ചു. അമ്മ ഒത്തിരി ചിരിച്ചു; അച്ഛനോട് ചോദിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു
1978: ചിറയിൻകീഴിലെ (തീപ്പെട്ട) സജ്ന തിയേറ്ററിൽ ഇരുന്നു ‘രണ്ടു ലോകം’ എന്ന സിനിമ കാണുമ്പോഴാണ് ഞാൻ ആ പ്രതിഭാസം ആദ്യമായി ശ്രദ്ധിച്ചത്: പ്രേം നസീർ സ്‌ക്രീനിൽ എത്തുമ്പോഴൊക്കെ, എവിടെ നിന്നോ ഒരു സുഗന്ധം! പിന്നീട്, തിരുവനന്തപുരത്തെ സെൻട്രൽ തിയേറ്ററിൽ ഇരുന്നു ‘മാമാങ്ക’വും ‘തച്ചോളി അമ്പു’ വും കണ്ടപ്പോഴും ഇതേ അനുഭവം. പ്രേം നസീർ വരുമ്പോൾ മാത്രം എവിടെ നിന്നോ ഒരു സുഗന്ധം. “നസീറിനു ഭംഗി മാത്രമല്ല സുഗന്ധവും ഉണ്ടോ?” അമ്മയോട് ചോദിച്ചു. അമ്മ ഒത്തിരി ചിരിച്ചു; അച്ഛനോട് ചോദിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു
advertisement
4/6
1988: അച്ഛന് അസുഖമായി കഴിഞ്ഞിരുന്നു. ചികിത്സക്കായി അമേരിക്കയിൽ പോയ സമയം. മധ്യാഹ്നം. വീട്ടിൽ ഒറ്റയ്ക്ക് ഞാൻ. കോളിംഗ് ബെൽ!വാതിൽ തുറന്നു നോക്കുമ്പോൾ, എന്റെ മുന്നിൽ സാക്ഷാൽ പ്രേം നസീർ!! ആ തേജസ്സുറ്റ കണ്ണ്. ആ പുഞ്ചിരി. വൃത്തിയായി കോതിയൊതുക്കിയ സമൃദ്ധമായ ആ മുടി. കാപ്പിപ്പൊടി നിറത്തിലുള്ള ആ സഫാരി സ്യൂട്ട്.
വിദ്യുത്പ്രഹരം കിട്ടിയ പോലെ ഞാൻ.
1988: അച്ഛന് അസുഖമായി കഴിഞ്ഞിരുന്നു. ചികിത്സക്കായി അമേരിക്കയിൽ പോയ സമയം. മധ്യാഹ്നം. വീട്ടിൽ ഒറ്റയ്ക്ക് ഞാൻ. കോളിംഗ് ബെൽ! വാതിൽ തുറന്നു നോക്കുമ്പോൾ, എന്റെ മുന്നിൽ സാക്ഷാൽ പ്രേം നസീർ!! ആ തേജസ്സുറ്റ കണ്ണ്. ആ പുഞ്ചിരി. വൃത്തിയായി കോതിയൊതുക്കിയ സമൃദ്ധമായ ആ മുടി. കാപ്പിപ്പൊടി നിറത്തിലുള്ള ആ സഫാരി സ്യൂട്ട്. വിദ്യുത്പ്രഹരം കിട്ടിയ പോലെ ഞാൻ.
advertisement
5/6
അദ്ദേഹത്തിന്റെ പിന്നിലായി മറ്റൊരു മുഖം. ദേവരാജൻ മാഷ്.താരാഘാതം ഏറ്റ (starstruck!) എന്റെ അവസ്ഥ മനസ്സിലായത്‌ കൊണ്ടാവണം നസീർ സാർ എന്റെ തോളത്ത് കൈ വച്ചു കൊണ്ട് പറഞ്ഞു,
“അ-എന്നെ മനസ്സിലായോ?” (അതേ ശബ്ദം. അതേ ശബ്ദക്രമീകരണം!!)
ഞാൻ അപ്പോഴും മിണ്ടുന്നില്ല. “എന്റെ പേര് പ്രേം നസീർ. അ-സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ട്.” ഞാൻ അപ്പോഴും പ്രതിമ.
എന്റെ മുഖഭാവം ശ്രദ്ധിച്ച ദേവരാജൻ മാഷ്: “പയ്യൻ അന്തം വിട്ടുപോയതാണ്. സാരമില്ല.” നസീർ സാർ പുഞ്ചിരിച്ചു കൊണ്ടേയിരുന്നു.
“മോന് വിരോധമില്ലെങ്കിൽ ഞാൻ ഒന്ന് അകത്തേക്ക് കയറി, അ-കുറച്ചു നേരം ഇരുന്നോട്ടെ...?”
അദ്ദേഹത്തിന്റെ പിന്നിലായി മറ്റൊരു മുഖം. ദേവരാജൻ മാഷ്. താരാഘാതം ഏറ്റ (starstruck!) എന്റെ അവസ്ഥ മനസ്സിലായത്‌ കൊണ്ടാവണം നസീർ സാർ എന്റെ തോളത്ത് കൈ വച്ചു കൊണ്ട് പറഞ്ഞു, “അ-എന്നെ മനസ്സിലായോ?” (അതേ ശബ്ദം. അതേ ശബ്ദക്രമീകരണം!!) ഞാൻ അപ്പോഴും മിണ്ടുന്നില്ല. “എന്റെ പേര് പ്രേം നസീർ. അ-സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ട്.” ഞാൻ അപ്പോഴും പ്രതിമ. എന്റെ മുഖഭാവം ശ്രദ്ധിച്ച ദേവരാജൻ മാഷ്: “പയ്യൻ അന്തം വിട്ടുപോയതാണ്. സാരമില്ല.” നസീർ സാർ പുഞ്ചിരിച്ചു കൊണ്ടേയിരുന്നു. “മോന് വിരോധമില്ലെങ്കിൽ ഞാൻ ഒന്ന് അകത്തേക്ക് കയറി, അ-കുറച്ചു നേരം ഇരുന്നോട്ടെ...?”
advertisement
6/6
ഞാൻ ഡോർ ഇളക്കി മാറ്റിയില്ല എന്നേയുള്ളൂ!!! എന്റെ ആവേശം ശ്രദ്ധിച്ച അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് തന്നെ അകത്തു കയറി ഇരുന്നു. “അച്ഛൻ അമേരിക്കയിൽ ആണ്. ട്രീറ്റ്മെന്റിന് പോയതാണ്,” ഞാൻ ഒരു വിധം ഒപ്പിച്ചു.“ആണോ? ശരി. അച്ഛൻ വിളിക്കുമ്പോ പ്രേം നസീർ വന്നിരുന്നു എന്ന് പറയണം.” ഞാൻ തലയാട്ടി. “എന്ത് പറയും?” എനിക്ക് വീണ്ടും മിണ്ടാട്ടമില്ല.
“മോനെ പോലെ അല്ല. അച്ഛന് എന്റെ പേര് കേട്ടാൽ അറിയും.” ഒരു കാലത്ത് മലയാളക്കരയെ ആകെ മയക്കിയ ആ കുസൃതി ചിരി. അദ്ദേഹം എഴുന്നേറ്റു, തോളിൽ തട്ടി യാത്ര പറഞ്ഞു പോയി. ഞാൻ വാതിൽ അടച്ചു. ഒരു നിമിഷം.
ആ പ്രതിഭാസം വീണ്ടും. മുറിയിലാകെ സുഗന്ധം..!
ഞാൻ ഡോർ ഇളക്കി മാറ്റിയില്ല എന്നേയുള്ളൂ!!! എന്റെ ആവേശം ശ്രദ്ധിച്ച അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് തന്നെ അകത്തു കയറി ഇരുന്നു. “അച്ഛൻ അമേരിക്കയിൽ ആണ്. ട്രീറ്റ്മെന്റിന് പോയതാണ്,” ഞാൻ ഒരു വിധം ഒപ്പിച്ചു. “ആണോ? ശരി. അച്ഛൻ വിളിക്കുമ്പോ പ്രേം നസീർ വന്നിരുന്നു എന്ന് പറയണം.” ഞാൻ തലയാട്ടി. “എന്ത് പറയും?” എനിക്ക് വീണ്ടും മിണ്ടാട്ടമില്ല. “മോനെ പോലെ അല്ല. അച്ഛന് എന്റെ പേര് കേട്ടാൽ അറിയും.” ഒരു കാലത്ത് മലയാളക്കരയെ ആകെ മയക്കിയ ആ കുസൃതി ചിരി. അദ്ദേഹം എഴുന്നേറ്റു, തോളിൽ തട്ടി യാത്ര പറഞ്ഞു പോയി. ഞാൻ വാതിൽ അടച്ചു. ഒരു നിമിഷം. ആ പ്രതിഭാസം വീണ്ടും. മുറിയിലാകെ സുഗന്ധം..!
advertisement
പുള്ളിപ്പുലി ആക്രമിച്ചതല്ല;15കാരനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം; തലയിൽ വെട്ടേറ്റ മൂന്ന് മുറിവുകൾ
പുള്ളിപ്പുലി ആക്രമിച്ചതല്ല;15കാരനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം; തലയിൽ വെട്ടേറ്റ മൂന്ന് മുറിവുകൾ
  • മംഗളൂരു ബെൽത്തങ്ങാടിയിൽ 15കാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണ്

  • പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയിൽ വാൾ പോലുള്ള ആയുധം കൊണ്ടുള്ള മൂന്ന് മുറിവുകൾ കണ്ടെത്തി

  • പുലർച്ചെ ധനുപൂജയിൽ പങ്കെടുക്കാൻ ഇറങ്ങിയ സുമന്തിനെ കാണാതാവുകയും പിന്നീട് മൃതദേഹം കണ്ടെത്തുകയും ചെയ്തു

View All
advertisement