Thundu trailer | തുണ്ട് വച്ചെഴുതാതെ തന്നെ പാസ് ആവില്ലേ? ബിജു മേനോന്റെ 'തുണ്ട്' ട്രെയ്‌ലർ

Last Updated:

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ - ജിംഷി ഖാലിദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ - സംവിധാനം നിർവ്വഹിക്കുന്നത് നവാഗതനായ റിയാസ് ഷെരീഫാണ്

തുണ്ട് ട്രെയ്‌ലർ
തുണ്ട് ട്രെയ്‌ലർ
ബിജു മേനോൻ (Biju Menon) കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം 'തുണ്ടി'ന്റെ ഒഫീഷ്യൽ ട്രെയ്‌ലർ (Trailer for Thundu) പുറത്തിറങ്ങി. പ്രേക്ഷകരിൽ ഒട്ടേറെ കൗതുകം നിറക്കുന്ന ട്രെയ്‌ലർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെല്ലാം തന്നെ കയ്യടി നേടുകയാണ്. ട്രെയ്‌ലർ റിലീസിന് ശേഷം ആളുകൾ ചിത്രം കാണാൻ ആകാംക്ഷയിലുമാണ് എന്ന് തോന്നിക്കുമാറാണ് ട്രെയ്‌ലറിന്റെ രൂപകൽപ്പന. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ - ജിംഷി ഖാലിദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ - സംവിധാനം നിർവ്വഹിക്കുന്നത് നവാഗതനായ റിയാസ് ഷെരീഫാണ്.
'തുണ്ട്' പ്രഖ്യാപിച്ചത് മുതൽ തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. ഫെബ്രുവരി 16 നാണ് ചിത്രം തിയെറ്ററുകളിൽ എത്തുന്നത്.
തല്ലുമാല, അയൽവാശി എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ആഷിക് ഉസ്മാൻ ഒരുക്കുന്ന 'തുണ്ടിൽ' ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിർമ്മാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ്. ഗോപി സുന്ദറാണ് തുണ്ടിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ - സംഭാഷണം എന്നിവ ഒരുക്കുന്നത് സംവിധായകൻ റിയാസ് ഷെരീഫ്, കണ്ണപ്പൻ എന്നിവർ ചേർന്നാണ്.
advertisement
എഡിറ്റിംഗ് - നമ്പു ഉസ്മാൻ, ലിറിക്‌സ് - മു.രി., ആർട്ട് - ആഷിഖ് എസ്., സൗണ്ട് ഡിസൈൻ - വിക്കി കിഷൻ, ഫൈനൽ മിക്സ് - എം.ആർ. രാജകൃഷ്ണൻ, പ്രൊഡക്ഷൻ കണ്ട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, കൊസ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റോണക്‌സ് സേവ്യർ, കൊറിയോഗ്രാഫി - ഷോബി പോൾരാജ്, ആക്ഷൻ - ജോളി ബാസ്റ്റിന്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അഗസ്റ്റിൻ ഡാൻ, അസോസിയേറ്റ് ഡയറക്ടർ - ഹാരിഷ്‌ ചന്ദ്ര, സ്റ്റിൽ - രോഹിത് കെ. സുരേഷ്, വിതരണം - സെൻട്രൽ പിക്ചേഴ്സ്, മാർക്കറ്റിങ് പ്ലാൻ & സ്ട്രേറ്റജി - ഒബ്‌സ്ക്യുറ എന്റർടെയ്‌ൻമെന്റ്, ഡിസൈൻ - ഓൾഡ്മങ്ക് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Thundu trailer | തുണ്ട് വച്ചെഴുതാതെ തന്നെ പാസ് ആവില്ലേ? ബിജു മേനോന്റെ 'തുണ്ട്' ട്രെയ്‌ലർ
Next Article
advertisement
സംസ്ഥാന സ്കൂൾ കലോത്സവം: ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സ്വർണക്കപ്പടിച്ച് കണ്ണൂർ; രണ്ടാം സ്ഥാനം തൃശ്ശൂരിന്
സംസ്ഥാന സ്കൂൾ കലോത്സവം: ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സ്വർണക്കപ്പടിച്ച് കണ്ണൂർ; രണ്ടാം സ്ഥാനം തൃശ്ശൂരിന്
  • 1023 പോയിന്റ് നേടി കണ്ണൂർ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി

  • 1018 പോയിന്റോടെ തൃശൂർ രണ്ടാം സ്ഥാനവും 1016 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനവും

  • ആലത്തൂർ ബി.എസ്.എസ് ഗുരുകുലം സ്കൂൾ സ്കൂൾ വിഭാഗത്തിൽ ഒന്നാമതെത്തി, ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥി

View All
advertisement