നിവിൻ പോളിയുടെ പ്രകടന മികവ്; പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന 'ബേബി ഗേൾ' ട്രെയ്‌ലർ

Last Updated:

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ലിജോ മോൾടെ ശക്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്

ബേബി ഗേൾ
ബേബി ഗേൾ
സിനിമയുടെ കഥകളിലും അവതരണത്തിലുമെല്ലാം അടിമുടി മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതുമയുള്ള ഒരു പ്രമേയവുമായി കടന്നുവരികയാണ് 'ബേബി ഗേൾ' (Baby Girl movie) എന്ന ചിത്രം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കേവലം ഒരാഴ്ച മാത്രം പ്രായമുള്ള ഒരു കുഞ്ഞാണ്. ഈ കുഞ്ഞിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള ഒരു ഇമോഷണൽ ഫാമിലി ത്രില്ലർ സിനിമയാണ് 'ബേബി ഗേൾ'.
ഗരുഡൻ്റെ മികച്ച വിജയത്തിനു ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. നിരവധി വിജയ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ബോബി, സഞ്ജയ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നു.
നിവിൻ പോളി (Nivin Papuly) നായകനായി അഭിനയിക്കുന്ന സിനിമയിൽ ലിജോ മോൾ നായികയാകുന്നു. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ലിജോ മോൾടെ ശക്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്. ജനുവരി 23ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി ട്രെയ്‌ലർ പ്രകാശനം ജനുവരി 16ന് പുറത്തിറക്കി.
advertisement
കൊച്ചി ലുലു മാളിൽ വലിയ ജനപങ്കാളിത്തത്തോടെ അഭിനേതാക്കളും, അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലാണ് ട്രെയ്‌ലർ പ്രകാശനം നടന്നത്. കുടുംബപ്രേക്ഷകരെ ഏറെ ആകർഷിക്കും വിധത്തിൽ പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള അവതരണമാണ് ചിത്രത്തിനു വേണ്ടി അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നതെന്ന് ട്രെയ്‌ലറിൽ മനസ്സിലാക്കാൻ കഴിയും.
advertisement
ഒരു ഹോസ്പ്പിറ്റലുമായി ബന്ധപ്പെട്ടാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. വൻ വിജയത്തിലേക്കു നീങ്ങിയ 'സർവ്വം മായ' എന്ന ചിത്രത്തിനു ശേഷം നിവിൻ പോളി നായകനായി എത്തുന്ന സിനിമയാണിത്.
അഭിമന്യു തിലകൻ, സംഗീത് പ്രതാപ്, അസീസ് നെടുമങ്ങാട്, ജാഫർ ഇടുക്കി, നന്ദു, ശ്രീജിത്ത് രവി, കിച്ചു ടെല്ലസ്, അശ്വന്ത്ലാൽ, ജോസൂട്ടി, അതിഥി രവി, പ്രേം പ്രകാശ്, മേജർ രവി, ആൽഫി പഞ്ഞിക്കാരൻ, ഷാബു പ്രൗദിൻ, മൈഥിലി നായർ, എന്നിവരും മുഖ്യ വേഷങ്ങളിലുണ്ട്.
സംഗീതം - ജേക്സ് ബിജോയ്, ഛായാഗ്രഹണം - ഫയസ് സിദ്ദിഖ്, എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ, കലാസംവിധാനം - അനീസ് നെടുമങ്ങാട്, കോസ്റ്റ്യും ഡിസൈൻ - മെൽവിൻ ജെ., മേക്കപ്പ് - റഷീദ് അഹമ്മദ്, സ്റ്റിൽസ് - പ്രേംലാൽ പട്ടാഴി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുകു ദാമോദർ, അഡ്മിനിസ്റ്റേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്, ബബിൻ ബാബു; എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- നവീൻ പി. തോമസ്, കോ - പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ - സന്തോഷ് പന്തളം, പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യശോധരൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - പ്രസാദ് നമ്പ്യാങ്കാവ്, ജയശീലൻ സദാനന്ദൻ; പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ.
advertisement
തിരുവനന്തപുരത്തും, കൊച്ചിയിലുമായാണ് ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായത്. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: In this era of dramatic changes in the stories and presentation of movies, the film 'Baby Girl' is coming with a new theme. The central character of the film is a baby who is just a week old. 'Baby Girl' is an emotional family thriller film that makes this baby the central character
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
നിവിൻ പോളിയുടെ പ്രകടന മികവ്; പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന 'ബേബി ഗേൾ' ട്രെയ്‌ലർ
Next Article
advertisement
കെവിൻ കൊലക്കേസിൽ കോടതി വെറുതെവിട്ട യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
കെവിൻ കൊലക്കേസിൽ കോടതി വെറുതെവിട്ട യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
  • 2018-ലെ കെവിൻ കൊലക്കേസിൽ വെറുതെവിട്ട ഷിനുമോൻ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്

  • ശരീരത്തിലെ പല ഭാഗങ്ങളിൽ മുറിവേറ്റ പാടുകളുണ്ടെന്നും അബദ്ധത്തിൽ വീണതാകാമെന്നു പോലീസ് നിഗമനം

  • മൊബൈൽ ഫോൺ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് കണ്ടെത്തി, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി

View All
advertisement