വിശ്വാസങ്ങളിൽ വിശ്വസിക്കാത്ത വിശ്വാസിന് പെണ്ണായി കുഞ്ഞാറ്റ; ധ്യാൻ ശ്രീനിവാസന് തേജാലക്ഷ്മി നായിക

Last Updated:

ധ്യാൻ ശ്രീനിവാസൻ, തേജാലഷ്മി എന്നിവർക്കു പുറമേ അജു വർഗീസ്, സിദിഖ്, ഇന്ദ്രൻസ്, സുധീർ കരമന, കുടശ്ശനാട് കനകം, ശോഭാ മോഹൻ എന്നിവരും

ധ്യാൻ ശ്രീനിവാസൻ, കുഞ്ഞാറ്റ
ധ്യാൻ ശ്രീനിവാസൻ, കുഞ്ഞാറ്റ
വിശ്വാസ് വധുവിനെ തേടുന്നു എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന 'കാഞ്ചിമാല' എന്ന ചിത്രത്തിൻ്റെതായിരുന്നു ഈ അറിയിപ്പ്. അന്വേഷണത്തിന് പര്യവസാനമായി വധുവിനെ ലഭിച്ചിരിക്കുന്നു. നടി ഉർവശിയുടെ (Urvashi) മകൾ തേജാലഷ്മിയാണു (Tejalakshmi) വധു. ധ്യാൻ ശ്രീനിവാസനാണ് (Dhyan Sreenivasan) ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ വിശ്വാസിനെ അവതരിപ്പിക്കുന്നത്.
ശ്രേയാനിധി ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് നായർ, ശ്രേയാനിധി എന്നിവർ നിർമ്മിക്കുന്ന ചിത്രം നമ്മുടെ സമൂഹത്തിൽ നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന പല ജീവിത മൂല്യങ്ങളും തിരിച്ചുപിടിക്കാനുള്ള ഉദ്യമത്തിൻ്റെ സന്ദേശം ഉൾക്കൊള്ളുന്ന ചിത്രമാണ് എന്ന് അണിയറപ്രവർത്തകർ. ക്ളീൻ എൻ്റർടൈനറായാണ് ചിത്രത്തെ അവതരിപ്പിക്കുന്നത്.
'സുഖമായിരിക്കട്ടെ' എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാഞ്ചിമാല'.
ധ്യാൻ ശ്രീനിവാസൻ, തേജാലഷ്മി എന്നിവർക്കു പുറമേ അജു വർഗീസ്, സിദിഖ്, ഇന്ദ്രൻസ്, സുധീർ കരമന, കുടശ്ശനാട് കനകം, ശോഭാ മോഹൻ എന്നിവരും പ്രധാന കഥാപാത്രങ്ങളാവുന്നു.
advertisement
കഥ - ഭാനു ഭാസ്ക്കർ, ഗാനങ്ങൾ - റഫീഖ് അഹമ്മദ്, സംഗീതം - ബിജിബാൽ, രമേഷ് നാരായണൻ; ഛായാഗ്രഹണം- പ്രദീപ് നായർ, എഡിറ്റിംഗ് - സിയാൻ ശ്രീകാന്ത്, കലാസംവിധാനം - രാജീവ് കോവിലകം, മേക്കപ്പ് - പട്ടണം ഷാ, കോസ്റ്റ്യും ഡിസൈൻ - ഇന്ദ്രൻസ് ജയൻ, സ്റ്റിൽസ് - അജേഷ്, കോഡയറക്ടർ - ഷിബു ഗംഗാധരൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഹാരിസൺ, ഡിസൈൻ- പ്രമേഷ് പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞ്ഞാറമൂട്.
advertisement
ജനുവരി 14ന് ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം, കൊല്ലം, തിരുവനന്തപുരം വാഗമൺ എന്നിവിടങ്ങളിലായി പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: An advertisement that Vishwas is looking for a bride had appeared on social media in the past few days. This advertisement was for the film 'Kaanchimala' directed by Reji Photo Park. The bride has been found as a result of the search. The bride is actress Urvashi's daughter Teja Lakshmi. Dhyan Sreenivasan plays the central character Vishwas in the film
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
വിശ്വാസങ്ങളിൽ വിശ്വസിക്കാത്ത വിശ്വാസിന് പെണ്ണായി കുഞ്ഞാറ്റ; ധ്യാൻ ശ്രീനിവാസന് തേജാലക്ഷ്മി നായിക
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement