advertisement

Prakambanam | വൈബോട് വൈബ്; പ്രകമ്പനം സിനിമയിലെ ഹനാൻ ഷായുടെ 'വയോജന സോമ്പി' ഗാനം കേൾക്കാം

Last Updated:

ജനുവരി 30ന് തിയേറ്ററുകളിൽ എത്തുന്ന പ്രകമ്പനം യുവതലമുറയെ ലക്ഷ്യമാക്കി ഒരുക്കിയ ഒരു കംപ്ലീറ്റ് എന്റർടെയ്നറാണ്

പ്രകമ്പനം
പ്രകമ്പനം
ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഹൊറർ കോമഡി എന്റർടെയ്നർ ‘പ്രകമ്പന’ത്തിലെ (Prakam ഹനാൻ ഷാ പാടിയ 'വയോജന സോമ്പി' എന്ന ഗാനം റിലീസ് ചെയ്തു. സുഹൈൽ കോയയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിബിൻ അശോകാണ്. ജനുവരി 30ന് തിയേറ്ററുകളിൽ എത്തുന്ന പ്രകമ്പനം യുവതലമുറയെ ലക്ഷ്യമാക്കി ഒരുക്കിയ ഒരു കംപ്ലീറ്റ് എന്റർടെയ്നറാണ്. നേരത്തെ പുറത്തിറങ്ങിയ ടീസർ നൽകിയ സൂചന പോലെ തന്നെ, ഹാസ്യവും ഹൊററും ചേർന്ന വ്യത്യസ്തമായ അനുഭവമായിരിക്കും ‘പ്രകമ്പനം’ എന്ന് അണിയറപ്രവർത്തകർ.
നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ഒരുമിച്ചാണ് ‘പ്രകമ്പനം’ അവതരിപ്പിക്കുന്നത്. ‘നദികളിൽ സുന്ദരി’ എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ എസ്., സുധീഷ് എൻ. എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്സ്: വിവേക് വിശ്വം ഐ. എം, പി. മോൻസി, റിജോഷ്, ദിലോർ, ബ്ലെസ്സി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഭിജിത്ത് സുരേഷ്.
ചിത്രത്തിന്റെ കഥയും സംവിധായകന്റേതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ. ഹോസ്റ്റൽ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന സിനിമയാണ് ‘പ്രകമ്പനം’. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ ശീതൾ ജോസഫ് ആണ് നായിക.
advertisement
അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം തുടങ്ങിവർ അഭിനയിക്കുന്നു.
‘പണി’ എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ‘പ്രകമ്പനം’.
advertisement
ചിത്രത്തിന്റെ സംഗീതം: ബിബിൻ അശോക്, പശ്ചാത്തല സംഗീതം: ശങ്കർ ശർമ്മ, വരികൾ: വിനായക് ശശികുമാർ, ഛായഗ്രഹണം: ആൽബി ആന്റണി, എഡിറ്റർ: സൂരജ് ഇ.എസ്., ആർട്ട് ഡയറക്ടർ: സുഭാഷ് കരുൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അംബ്രൂ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, ലൈൻ പ്രൊഡ്യൂസർ: അനന്ദനാരായൺ, പ്രൊഡക്ഷൻ മാനേജേഴ്സ്: ശശി പൊതുവാൾ, കമലാക്ഷൻ; സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ (സപ്ത), ഫൈനൽ മിക്സ്: എം.ആർ. രാജകൃഷ്ണൻ, ഡി.ഐ: രമേഷ് സി.പി., വി.എഫ്.എക്സ്.: മെറാക്കി, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: ജയൻ പൂങ്കുളം, പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: ഷാഫി ഷക്കീർ, ഷിബി ശിവദാസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Prakambanam | വൈബോട് വൈബ്; പ്രകമ്പനം സിനിമയിലെ ഹനാൻ ഷായുടെ 'വയോജന സോമ്പി' ഗാനം കേൾക്കാം
Next Article
advertisement
പ്രമുഖ നാടക പ്രവർത്തകൻ വിജേഷ് കെ വി അന്തരിച്ചു
പ്രമുഖ നാടക പ്രവർത്തകൻ വിജേഷ് കെ വി അന്തരിച്ചു
  • പ്രമുഖ നാടക പ്രവർത്തകൻ വിജേഷ് കെ വി പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിൽ അന്തരിച്ചു.

  • നാടക രചയിതാവ്, സംവിധായകൻ, അഭിനേതാവ്, സംഗീതജ്ഞൻ എന്നീ നിലകളിൽ വിജേഷ് ശ്രദ്ധേയനായിരുന്നു.

  • 'ഈ ഭൂമിയുടെ പേരാണ് നാടകം' ഉൾപ്പെടെ നിരവധി നാടകഗാനങ്ങൾ വിജേഷ് ആലപിച്ചിട്ടുണ്ട്.

View All
advertisement