ഇളയരാജയുടെ സ്വരത്തിൽ പ്രണയാർദ്രരായ വിജയ് സേതുപതിയും മഞ്ജു വാര്യരും ; 'വിടുതലൈ 2' പുതിയ ഗാനം
- Published by:Sarika N
- news18-malayalam
Last Updated:
ഇളയരാജ സംഗീതം നൽകിയ 'ദിനം ദിനമും' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്
തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വെട്രിമാരൻ സംവിധാനം നിർവഹിക്കുന്ന വിടുതലൈ 2 . ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ . ഇളയരാജ സംഗീതം നൽകിയ 'ദിനം ദിനമും' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത് .ഇളയരാജയും അനന്യ ഭട്ടും ചേർത്ത് ആലപിച്ച ഗാനത്തിന് വരികൾ എഴുതിയതും ഇളയരാജയാണ്. വ്യത്യസ്ത ലൂക്കിലുള്ള മഞ്ജു വാര്യരെ പാട്ടിൽ കാണാനാകും. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപത്രമായ വാത്തിയാരുടെയും മഞ്ജു വാര്യര്‍ കഥാപാത്രത്തിന്റെയും പ്രണയവും ഒന്നിച്ചുള്ള ജീവിതവുമാണ് പാട്ടിലൂടെ പറഞ്ഞിരിക്കുന്നത്.
സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ നേരിടുന്ന വിവേചനവും പൊലീസിന്റെ ക്രൂരതകളും പ്രമേയമാകുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം തീയേറ്ററുകളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.സൂരി കേന്ദ്ര കഥാപാത്രമായെത്തിയ ആദ്യ ഭാഗത്തില്‍ വിജയ് സേതുപതിയും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. രണ്ടാം ഭാഗം വിജയ് സേതുപതിയുടെ കഥാപാത്രമായ വാത്തിയാരുടെ മുന്‍കാലജീവിതം കൂടി പ്രതിപാദിക്കുന്ന രീതിയിലാണ് ഒരുങ്ങുന്നത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പാട്ടില്‍ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഭാവന ശ്രീ, ചേതന്‍,അനുരാഗ് കശ്യപ്,ഗൗതം വാസുദേവ് മേനോന്‍, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബി ജയമോഹന്റെ തുണൈവന്‍ എന്ന സിനിമയെ ആസ്പദമാക്കിയാണ് വിടുതലൈ ആദ്യ ഭാഗം വെട്രിമാരന്‍ ഒരുക്കിയത്.
advertisement
Director #VetriMaaran 's #ViduthalaiPart2 - first single track #DhinamDhinamum releasing on Nov 17th.#ViduthalaiPart2FromDec20
An @ilaiyaraaja Musical @VijaySethuOffl @sooriofficial @elredkumar @rsinfotainment @GrassRootFilmCo @ManjuWarrier4 @BhavaniSre @anuragkashyap72… pic.twitter.com/ym1FCN6jMl
— Red Giant Movies (@RedGiantMovies_) November 14, 2024
advertisement
ആർ എസ് ഇൻഫോടെയ്‍ന്‍മെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം.ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്. ഛായാഗ്രഹണം ആര്‍ വേൽരാജ്, കലാസംവിധാനം ജാക്കി, എഡിറ്റർ രാമർ, കോസ്റ്റ്യൂം ഡിസൈനർ ഉത്തര മേനോൻ, സ്റ്റണ്ട്സ് പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ ടി ഉദയകുമാർ, വി എഫ് എക്സ് ആർ ഹരിഹരസുദൻ, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
November 18, 2024 8:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇളയരാജയുടെ സ്വരത്തിൽ പ്രണയാർദ്രരായ വിജയ് സേതുപതിയും മഞ്ജു വാര്യരും ; 'വിടുതലൈ 2' പുതിയ ഗാനം


