96 'റൊമ്പ ദൂരം പോയിട്ടെയോ റാം?' തിരിച്ചു വരവിനൊരുങ്ങി റാമും ജാനുവും
- Published by:Sarika N
- news18-malayalam
Last Updated:
ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാനുള്ള ആഗ്രഹത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ പ്രേം കുമാര്‍ ഇപ്പോള്‍.
കണ്ടവർ ഒരിക്കൽകൂടി കാണാൻ കൊതിക്കുന്ന ദൃശ്യ വിരുന്നായിരുന്നു പ്രേം കുമാറിന്റെ 96 .2018 ഒക്ടോബര്‍ മാസം തിയേറ്ററുകളിലെത്തി, വര്‍ഷങ്ങള്‍ക്കിപ്പുറവും കാണുന്നവരെയെല്ലാം പ്രണയത്തിലേക്ക് ഉരുക്കി ചേര്‍ക്കുന്ന '96 എന്ന സിനിമ. വിജയ് സേതുപതിയും തൃഷയും, റാമും ജാനകിയുമായി സ്‌ക്രീനിലെത്തിയപ്പോള്‍ നഷ്ടപ്രണയത്തിന്റെ ഏറ്റവും മനോഹര പ്രതീകങ്ങളായാണ് ഇരുവരെയും കാണികള്‍ ഏറ്റെടുത്തത്. ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാനുള്ള ആഗ്രഹത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ പ്രേം കുമാര്‍ ഇപ്പോള്‍. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രേം കുമാര്‍ തന്‍റെ സിനിമാ സ്വപ്നത്തെ കുറിച്ച് സംസാരിച്ചത്.
Next movie i would like to do #96Movie part-2 & scripting also has been completed for it😲✅. It is the movie which has excited me a lot. Story already narrated to VJS wife. Movie will materialize based on #VijaySethupathi & #Trisha dates"
- Dir Premkumarpic.twitter.com/LmTt7ei31c
— AmuthaBharathi (@CinemaWithAB) September 11, 2024
advertisement
'96 ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാൻ ആഗ്രഹം ഉണ്ട്. ചിത്രത്തിന്റെ കഥ എഴുതി പൂർത്തിയാകാറായി. ഇനി അല്പം മിനുക്കുപണികൾ കൂടിയേ ബാക്കിയുള്ളൂ. 96 ന് ഒരിക്കലും രണ്ടാം ഭാഗം എഴുതരുത് എന്നാണ് വിചാരിച്ചിരുന്നത്. പക്ഷെ കഥ എഴുതി വന്നപ്പോള്‍ വളരെ ഇഷ്ടപ്പെട്ടു. വിജയ് സേതുപതിയുടെ ഭാര്യയോട് കഥ പറഞ്ഞു. അദ്ദേഹത്തിനോട് ഇതുവരെ പറഞ്ഞിട്ടില്ല. കഥ പൂർത്തിയായിട്ട് വിജയ് സേതുപതിയോട് പറയണം,' പ്രേം കുമാർ പറഞ്ഞു. വിജയ് സേതുപതി, തൃഷ എന്നിവരുടെ ഡേറ്റടക്കം എല്ലാം ഒത്തുവന്നാലേ സിനിമ യാഥാർഥ്യമാകുവെന്നും പ്രേം കുമാർ കൂട്ടിച്ചേർത്തു.
advertisement
വിജയ് സേതുപതിയുടെയും തൃഷയുടെയും കരിയറിലെ ഏറ്റവും മികച്ച പെർഫോമന്‍സുകളിലൊന്നായാണ് '96 ലെ വേഷങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ഇരുവരുടെയും കഥാപാത്രങ്ങളുടെ സ്കൂള്‍ കാലത്തുണ്ടായ പ്രണയവും വേര്‍പിരിയലും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിചേരലുമൊക്കെ പ്രേക്ഷകരുടെ മനസില്‍ വിങ്ങലായിരുന്നു. തമിഴ്നാട്ടിൽ മാത്രം ഒതുങ്ങി നിൽക്കാതെ സിനിമ ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ പാട്ടുകളും സീനുകളും ബാക്ക്ഗ്രൗണ്ട് സ്കോറുമെല്ലാം ഇപ്പോഴും ട്രെന്‍ഡിങ്ങിലുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
September 13, 2024 7:15 AM IST