HBD Mammootty|ലോകസിനിമയിൽ മലയാളത്തിന്റെ അഭിമാനം; മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി വിജി തമ്പി
- Published by:Sneha Reghu
- news18-malayalam
Last Updated:
മമ്മൂട്ടിയെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്ത സൂര്യമാനസത്തിന് ഇന്നും ആരാധകർ ഏറെയാണ്. പുട്ടുറുമീസിന്റെ രൂപവും സംസാര ശൈലിയുമാണ് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാകാൻ കാരണം.
മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനുമായ വിജി തമ്പി. ലോകസിനിമയിൽ മലയാളത്തിന്റെ അഭിമാനം, എന്റെ പുട്ടുറുമീസ് പ്രിയപ്പെട്ട മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ എന്നാണ് വിജി തമ്പി കുറിച്ചത്. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിജി തമ്പി ആശംസകൾ നേർന്നത്.
പോസ്റ്റിന്റെ പൂർണരൂപം:
ലോകസിനിമയിൽ മലയാളത്തിന്റെ അഭിമാനം, എന്റെ പുട്ടുറുമീസ് പ്രിയ മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ....
ഇനിയും കാലങ്ങളോളം ആയുസ്സും ആരോഗ്യവും നൽകി വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കാൻ അദ്ദേഹത്തെ
കരിയറിലെ ആദ്യ പാൻ ഇന്ത്യന്‍ ചിത്രത്തിന് ഒരുങ്ങുകയാണ് സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനുമായ വിജി തമ്പി. ‘ജയ് ശ്രീറാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കോൺസെപ്റ്റ് പോസ്റ്റർ നേരത്തെ പുറത്ത് വിട്ടിരുന്നു. തകർന്ന നിലയിലുള്ള ക്ഷേത്രവും കൊടിമരവും കൽവിളക്കും പശ്ചാത്തലമായി നിൽക്കുന്ന നായകനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്.
advertisement
മമ്മൂട്ടിയെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്ത സൂര്യമാനസത്തിന് ഇന്നും ആരാധകർ ഏറെയാണ്. പുട്ടുറുമീസിന്റെ രൂപവും സംസാര ശൈലിയുമാണ് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാകാൻ കാരണം. ചിത്രം പുറത്തിറങ്ങിയിട്ട് 32 വർഷം പിന്നിട്ടിരിക്കുകയാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Sep 07, 2024 10:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
HBD Mammootty|ലോകസിനിമയിൽ മലയാളത്തിന്റെ അഭിമാനം; മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി വിജി തമ്പി






