' ഷൈൻ ടോമിനെതിരെ പൊലീസിലോ എക്സൈസിലോ പരാതി നൽകില്ല'; വിൻസി അലോഷ്യസ്
- Published by:Sneha Reghu
- news18-malayalam
Last Updated:
സഹപ്രവർത്തകയ്ക്ക് വളരെ മോശം അനുഭവമുണ്ടായെന്ന് നടി പറഞ്ഞു
ഷൈൻ ടോമിനെതിരെ പൊലീസിലോ എക്സൈസിലോ പരാതി നൽകുന്നില്ലെന്ന് വിൻസി അലോഷ്യസ്. സിനിമയിലെ ഇന്റേണൽ കമ്മിറ്റി വഴി നടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് വിൻസി പറഞ്ഞു. സിനിമയിലെ മറ്റൊരു സഹപ്രവർത്തകയ്ക്കും ഷൈനിൽ നിന്നും വളരെ മോശം അനുഭവമുണ്ടായെന്ന് വിൻസി ന്യൂസ് 18-നോട് പറഞ്ഞു.
എല്ലാ സിനിമയ്ക്കും ഒരു ഇന്റേണൽ കമ്മിറ്റി ഉണ്ടാകും. ഇതിനെ മോണിറ്റ് ചെയ്യുന്ന വേറെ ആൾക്കാരുമുണ്ട്. അവർക്ക് പരാതി നൽകിയിട്ടുണ്ട്. അന്വേഷിച്ച് നടപടി സ്വീകരിക്കും. ഐസിസിയിലൂടെ ഇതിന്റെ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. അവർ ഇക്കാര്യം പൂർണമായി അന്വേഷിച്ചിട്ടാണ് മറ്റുള്ള സംഘടനകൾ നടപടികൾ സ്വീകരിക്കുന്നത്. അമ്മ സംഘടനയിലെ കമ്മിറ്റി അടക്കം ബന്ധപ്പെട്ടിരുന്നു എന്നാണ് വിൻസി ന്യൂസ് 18-നോട് പറഞ്ഞത്.
ഏറ്റവും മാന്യമായ രീതിയിൽ പെരുമാറിയ സെറ്റാണ് ഈ സിനിമ. ഇതിലെ ഐസിസി അംഗം എന്നോട് വന്ന് എന്തെങ്കിലും പരാതിയുണ്ടോയെന്നുവരെ അന്വേഷിച്ചിട്ടുണ്ട്. ഡയറക്ടറും അസോസിയേറ്റ് ഡയറക്ടറും എന്നോട് സംസാരിച്ച്, അയാൾക്കുള്ള താക്കീതും നൽകിയിരുന്നു. നിയമപരമായ നടപടികളിലേക്ക് പോകാൻ താല്പര്യമില്ലെന്നും വിൻസി വ്യക്തമാക്കി.
advertisement
ഷൈൻ ടോം അഭിനയിക്കുന്ന സിനിമകളെ ഒന്നും ഈ വിഷയം ബാധിക്കരുതെന്ന് തനിക്കുന്നുണ്ടെന്നും വിൻസി പറഞ്ഞു. പരാതിയുടെ പുറത്ത് ഒരു സിനിമയെ ബാധിക്കുന്നതിനോട് താല്പര്യമില്ലെന്നാണ് നടിയുടെ വാക്കുകൾ. ഈ സിനിമയിലെ മറ്റൊരു സഹപ്രവർത്തകയും വളരെ അധികം വിഷമിച്ചിട്ടാണ് ആ സെറ്റിൽ നിന്നും പോയത്. ആ സഹപ്രവർത്തകയ്ക്ക് ഷൈനിൽ നിന്നും വളരെ മോശം അനുഭവമുണ്ടായെന്നും നടി കൂട്ടിച്ചേർത്തു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
April 17, 2025 12:57 PM IST