'ഒരു ചാറ്റൽ മഴ പെയ്തപ്പോഴേക്ക് നിനക്ക് ഭ്രാന്തായോ അമലേ? ഒരു വലിയ മഴ പെയ്താൽ എന്താകും': വൈറലായി വീഡിയോ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ചാറ്റൽ മഴയിൽ മുറ്റത്തിറങ്ങി തുള്ളിച്ചാടിയാണ് അമല തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്.
അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ സന്തോഷം പങ്കുവച്ച് അമല പോൾ. ചാറ്റൽ മഴയിൽ മുറ്റത്തിറങ്ങി തുള്ളിച്ചാടിയാണ് അമല തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്. പൂച്ചക്കുട്ടിയെ കെട്ടിപ്പിടിച്ചും മാവിലെ മങ്ങകൾക്ക് ഉമ്മ കൊടുത്തുമാണ് താരത്തിന്റെ ആഘോഷം.
‘ഒരു ചാറ്റൽ മഴ പെയ്തപ്പോഴേക്ക് നിനക്ക് ഭ്രാന്തായോ അമലേ? അപ്പോൾ ഒരു വലിയ മഴ പെയ്താൽ എന്താകും അവസ്ഥ?’, എന്ന് അമ്മ ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം
‘ആദ്യം വരുന്നതെല്ലാം സ്പെഷലാണ്. ലോക്ഡൗണ്‍ കാലത്തെ ആദ്യ മഴ. ഞങ്ങളുടെ പ്രിയപ്പെട്ട മൂണിന്റെ (വളർത്തുപൂച്ച) ആദ്യ മഴ. 2020ൽ ആദ്യമായ് കായ്ച്ച മാങ്ങകൾ. മഴ. കാമറയും ഡയലോഗും അമ്മ.’ – ഇൻസ്റ്റയിൽ അമല കുറിച്ചു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 06, 2020 6:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഒരു ചാറ്റൽ മഴ പെയ്തപ്പോഴേക്ക് നിനക്ക് ഭ്രാന്തായോ അമലേ? ഒരു വലിയ മഴ പെയ്താൽ എന്താകും': വൈറലായി വീഡിയോ