ശിവശങ്കറിനെതിരെ പരാതി: അന്വേഷണത്തിന് സർക്കാരിന്റെ അനുമതി തേടി വിജിലൻസ്

Last Updated:

ഐടി വകുപ്പിലെ അനധികൃത നിയമനങ്ങൾ, കൺസൾട്ടൻസി കരാറുകൾ ഉൾപ്പെടെയുള്ളവ പരിശോധിക്കണമെന്നാവശ‌്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരുടേതാണ് പരാതി.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരായ പരാതിയിൽ അന്വേഷണത്തിന് സർക്കാരിന്റെ അനുമതി തേടി വിജിലൻസ്. ശിവശങ്കറിനെതിരെ ലഭിച്ച പരാതിയും വിജിലൻസ് ഡയറക്ടർ സർക്കാരിന് കൈമാറി. ഐടി വകുപ്പിലെ അനധികൃത നിയമനങ്ങൾ, കൺസൾട്ടൻസി കരാറുകൾ ഉൾപ്പെടെയുള്ളവ പരിശോധിക്കണമെന്നാവശ‌്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരുടേതാണ് പരാതി. സി.ബി.ഐ, സെൻട്രൽ വിജിലൻസ് എന്നിവയ്ക്കും പരാതി നൽകിയിട്ടുണ്ട്.
മന്ത്രിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണത്തിന് അഴിമതി നിരോധന നിയമ ഭേദഗതി 17 (എ) പ്രകാരം സര്‍ക്കാര്‍ അനുമതി വേണം. ഈ സാഹചര്യത്തിലാണ്  വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്ത് അന്വേഷണത്തിന് അനുമതി തേടി ഫയൽ ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിക്കു കൈമാറി.
ഐ.ടി വകുപ്പിലെ നിയമനങ്ങൾക്കു പുറമെ ബവ് ക്യൂ ആപ്പിന്റെ പേരിൽ ഉള്‍പ്പെടെയുള്ള ആരോപണങ്ങളും പ്രതിപക്ഷ നേതാവിന്‍റെ പരാതിയിലുണ്ട്. ഐടി വകുപ്പിനു കീഴിലുള്ള നിയമനങ്ങളില്‍ അഴിമതി, സ്വജനപക്ഷപാതം, സര്‍ക്കാരിനു സാമ്പത്തിക നഷ്ടം വരുത്തി തുടങ്ങിയകാര്യങ്ങളിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്.
advertisement
TRENDING:നാട്ടിലെത്തിയവർക്ക് ഖത്തറിലേക്ക് മടങ്ങാം; റീ എന്‍ട്രി പെര്‍മിറ്റിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങി[NEWS]യാത്രക്കാരന്റെ പരാതിയിൽ പ്രധാനമന്ത്രി ഇടപെട്ടു; വിമാനത്താവളത്തിലെ ചായ വില 100 രൂപയിൽ നിന്നും 15 ആയി[NEWS]Shocking | ചോരയിൽ കുളിച്ച് യുവാവ്; സഹായത്തിന് കേണപേക്ഷിച്ച് വനിതാ ഡോക്ടർ; ദൃശ്യങ്ങൾ പകർത്തി മുപ്പത്തഞ്ചോളം പേര്‍; ഒടുവിൽ ദാരുണാന്ത്യം[NEWS]
മുന്‍ മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, വി.കെ. ഇബ്രാഹിം കുഞ്ഞ്, കെ.എം.ഷാജി എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ അനുമതി ചോദിച്ച് സര്‍ക്കാരിനെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ അനുമതിയെ തുടര്‍ന്നായിരുന്നു അന്വേഷണം.
advertisement
ഇതിനിടെ  സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌നയ്ക്കൊപ്പം ജോയിന്റ് അക്കൗണ്ടിൽ ബാങ്ക് ലോക്കർ എടുത്തത് എം. ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് എൻ. ഐ. എക്ക് മൊഴി നൽകിയിട്ടുണ്ട്.  എസ്.ബി.ഐ സിറ്റി ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വർണവും ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 36.5 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശിവശങ്കറിനെതിരെ പരാതി: അന്വേഷണത്തിന് സർക്കാരിന്റെ അനുമതി തേടി വിജിലൻസ്
Next Article
advertisement
ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു; ചെറിയവർധനവ് മാത്രം, സമരം തുടരുമെന്ന് ആശമാർ
ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു; ചെറിയവർധനവ് മാത്രം, സമരം തുടരുമെന്ന് ആശമാർ
  • ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു, 26,125 പേർക്കാണ് പ്രയോജനം ലഭിക്കുക.

  • സമരം 263 ദിവസം നീണ്ടു, 1000 രൂപ വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും ആശമാർ അറിയിച്ചു.

  • ആശാ വർക്കർമാർ ആവശ്യപ്പെട്ടത് 21000 രൂപയാണ്, 1000 രൂപ വർധനവ് ചെറുതാണെന്ന് ആശമാർ പറഞ്ഞു.

View All
advertisement