'ലോക' സിനിമയിലെ കന്നഡ വിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നിർമാതാക്കളായ വേഫെറർ ഫിലിംസ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
സിനിമയിലെ ഒരു ഡയലോഗിൽ മാറ്റം വരുത്തുമെന്നും ഡയലോഗ് കന്നഡ വികാരത്തെ വ്രണപ്പെടുത്തണമെന്നുദ്ദേശിച്ച് മനഃപൂര്‍വ്വമുള്ളതായിരുന്നില്ലെന്നും നിർമ്മാതാക്കൾ
'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര' സിനിമയിലെ കന്നഡ വിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്. സിനിമയിലെ ഒരു ഡയലോഗിൽ മാറ്റം വരുത്തുമെന്നും ഡയലോഗ് കന്നഡ വികാരത്തെ വ്രണപ്പെടുത്തണമെന്നുദ്ദേശിച്ച് മനഃപൂര്‍വ്വമുള്ളതായിരുന്നില്ലെന്നും നിർമ്മാതാക്കളായ വേഫെറർ ഫിലിംസ് പ്രസ്താവനയിൽ അറിയിച്ചു.
ഞങ്ങളുടെ 'ലോക' എന്ന സിനിമയിലെ കഥാപാത്രങ്ങളിൽ ഒരാളുടെ ഒരു സംഭാഷണം കർണാടകയിലെ ആളുകളുടെ വികാരങ്ങളെ അവിചാരിതമായി വ്രണപ്പെടുത്തിയെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മറ്റെല്ലാത്തിനുമുപരിയായി മനുഷ്യർക്കാണ് വേഫെറര്‍ ഫിലിംസ് സ്ഥാനം നൽകുന്നത്. വീഴ്ചയിൽ അഗാധമായി ഖേദിക്കുന്നുവെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരന്നില്ലെന്നും സംഭാഷണം എത്രയും വേഗം നീക്കംചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുന്നതായിരിക്കുമെന്നും വേഫെറർ ഫിലിംസ് പ്രസ്താവനയിൽ പറഞ്ഞു.
പാര്‍ട്ടിയുടേയും മയക്കുമരുന്നിന്റേയും ഹബ്ബായി ബെംഗളൂരുവിനെ ചിത്രീകരിക്കുന്നു എന്നാരോപിച്ച് കന്നഡ സിനിമാ മേഖലയില്‍നിന്നുള്ളവര്‍ തന്നെ 'ലോക'യ്‌ക്കെതിരേ രംഗത്തുവന്നിരുന്നു. ബെംഗളൂരുവിലെ പെണ്‍കുട്ടികളെ അപമാനിക്കുന്നുവെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. സംഭവം അന്വേഷിക്കുമെന്ന് ബെംഗളൂരു പോലീസ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് അറിയിച്ചു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 02, 2025 8:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ലോക' സിനിമയിലെ കന്നഡ വിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നിർമാതാക്കളായ വേഫെറർ ഫിലിംസ്