സ്‌ക്രീനിൽ ഇല്ലെങ്കിലും ദുൽഖറിനും ഉണ്ട് ധനുഷിന്റെ 'കുബേര'യിൽ ഒരു റോൾ; കേരളത്തിൽ വരുമ്പോഴെന്നു മാത്രം

Last Updated:

തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദനയാണ്

കുബേര
കുബേര
ധനുഷിനെ (Dhanush) നായകനാക്കി തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം 'കുബേര' (Kubera movie) കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. ചിത്രത്തിന്റെ ആഗോള റിലീസ് ജൂൺ 20 നാണ്. കേരളത്തിൽ വമ്പൻ റിലീസായാണ് ചിത്രം വേഫെറർ ഫിലിംസ് എത്തിക്കുക. തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദനയാണ്.
സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്.
ചിത്രത്തിന്റെ ഒരു ടീസറും ഗാനങ്ങളും ഇതിനോടകം പുറത്ത് വരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. 'ട്രാൻസ് ഓഫ് കുബേര' എന്ന പേരിൽ റിലീസ് ചെയ്ത ടീസർ മികച്ച പ്രേക്ഷക പ്രശംസയാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് നേടിയത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം, ആക്ഷനും പ്രാധാന്യമുള്ള തീവ്രമായ രീതിയിൽ കഥ പറയുന്ന ഒരു ഡ്രാമ ത്രില്ലറാണെന്ന സൂചനയാണ് ടീസർ നൽകിയത്. നടന്മാരായ ജിം സർഭും, ദലിപ് താഹിലും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന 'കുബേര' ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് എത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ഈ ചിത്രം പ്രദർശനത്തിനെത്തും.
advertisement
ഛായാഗ്രഹണം - നികേത് ബൊമ്മി, എഡിറ്റർ - കാർത്തിക ശ്രീനിവാസ് ആർ., സംഗീതം - ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈൻ - തൊട്ട ധരണി, പി.ആർ.ഒ.- ശബരി.
Summary: Dulquer Salmaan productions' Wayfarer Film has taken up the Kerala distribution of Dhanush movie Kubera in Kerala. Featuring Nagarjuna and Rashmika Mandanna in other key roles, the film is coming to big screens on June 20, 2025. A teaser and songs from the movie has already been released
മലയാളം വാർത്തകൾ/ വാർത്ത/Film/
സ്‌ക്രീനിൽ ഇല്ലെങ്കിലും ദുൽഖറിനും ഉണ്ട് ധനുഷിന്റെ 'കുബേര'യിൽ ഒരു റോൾ; കേരളത്തിൽ വരുമ്പോഴെന്നു മാത്രം
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement