32 കാറുകൾ, വൈറ്റ് കോളർ തീവ്രവാദം; 'ബാബ കല്യാണി'യുമായി ഡൽഹി സ്ഫോടനത്തിന് ‌സാമ്യമേറെ

Last Updated:

രണ്ടു പതിറ്റാണ്ട് മുമ്പ് മലയാളത്തിൽ ഇറങ്ങിയ ചിത്രത്തിൻ്റെ കഥാപരിസരവുമായി ചെങ്കോട്ടയിലെ സ്ഫോടനത്തിന് നിരവധി സാമ്യങ്ങളുണ്ട്

ബാബ കല്യാണി
ബാബ കല്യാണി
തിരുവനന്തപുരം: 2006ൽ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രമാണ് മോഹൻലാൽ‌ നായകനായ 'ബാബ കല്യാണി'. തീവ്രവാദം മുഖ്യപ്രമേയമാക്കിയ സിനിമയുടെ തിരക്കഥ രചിച്ചത് എസ് എൻ സ്വാമിയാണ്. ആന്റി ടെററിസ്റ്റ് സ്ക്വാഡ് - എം 3 ഡിവിഷന്റെ മേധാവിയായ ഐപിഎസ് ഓഫീസറായാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടു പതിറ്റാണ്ട് മുമ്പ് ഇറങ്ങിയ ചിത്രത്തിൻ്റെ കഥാപരിസരവുമായി ചെങ്കോട്ടയിലെ സ്ഫോടനത്തിന് നിരവധി സാമ്യങ്ങളുണ്ട്.
'വൈറ്റ് കോളർ' തീവ്രവാദം ആദ്യമായി എടുത്തുകാട്ടിയ സിനിമയായിരുന്നു ബാബ കല്യാണി. ഇന്ദ്രജിത്ത് സുകുമാരൻ അവതരിപ്പിച്ച സഹീർ അഹമ്മദ് (ബാബു) എന്ന കഥാപാത്രമായിരുന്നു സിനിമയിലെ സ്ഫോടനങ്ങൾ‌ ആസൂത്രണം ചെയ്യുന്ന പ്രധാന വില്ലൻ. ജെന്റിൽമാൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന കോളേജ് പ്രൊഫസറായാണ് ഇന്ദ്രജിത്തിനെ അവതരിപ്പിക്കുന്നത്. പ്രൊഫസറെന്ന മുഖംമൂടിയണിഞ്ഞ് തീവ്രവാദ പ്രവർത്തനങ്ങളുടെ സൂത്രധാരനായി പ്രവര്‍ത്തിക്കുന്ന ആളാണ് ബാബു. ഇവിടെ, ഡൽഹി സ്ഫോടനത്തിന്റെ സൂത്രധാരനും ചാവേറും ഒരു ഡോക്ടറാണെന്നതാണ് വ്യത്യാസം. ഫരീദാബാദിൽ സ്ഫോടകവസ്തുക്കളുമായി പിടിയിലായവരും ഡോക്ടർമാർ തന്നെ.
advertisement
സിനിമയിൽ ബാബുവിന്റെ യഥാർത്ഥ മുഖം കുടുംബാംഗങ്ങൾക്കോ ഭാര്യക്കോ പോലും അറിയില്ല. ഭാര്യാപിതാവായ ബിസിനസുകാരൻ ഇസാ മുഹമ്മദ് ഹാജി പോലും മരുമകൻ തീവ്രവാദിയാണെന്ന് അറിയുന്നത് അവസാന ഭാഗത്താണ്. ഏതാണ്ട് ഇതിന് സമാനമാണ് ഡൽഹി സ്ഫോടന കേസ് പ്രതിയുടേതും. ഡോ. ഉമർ നബിയുടെ അടുത്ത ബന്ധുക്കളെല്ലാം അവിശ്വസനീയതയോടെയാണ് അയാളുടെ ഭീകരബന്ധത്തെ കുറിച്ച് കേട്ടത്. മാന്യനും അന്തർമുഖനുമായ ഉമറിന്റെ തീവ്രവാദ ബന്ധം വിശ്വസിക്കാനാകുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
പഴയ കാറുകൾ സംഘടിപ്പിച്ച് അതിൽ സ്ഫോടക വസ്തുക്കൾ നിറച്ച് തിരക്കേറിയ ഇടങ്ങളിൽ സ്ഫോടനം നടത്തുകയായിരുന്നു സിനിമയിലെ തീവ്രവാദികളുടെ പ്ലാൻ. സമാനമായ പദ്ധതികളാണ് ഇവിടെയും ആസൂത്രണം ചെയ്തത്. രാജ്യത്ത് വിവിധയിടങ്ങളിൽ സ്ഫോടനം നടത്താൻ ഭീകരവാദികൾ 32 കാറുകൾ തയാറാക്കിയിരുന്നതായാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുള്ളത്. ഇതിലൊരു കാറാണ് ചെങ്കോട്ടയ്ക്ക് മുന്നിൽ പൊട്ടിത്തെറിച്ചത്. മറ്റൊരു കാർ‌ (ചുവന്ന ഇക്കോസ്പോർട്ട്) തിരച്ചിലിനൊടുവിൽ ഫരീദാബാദിന് സമീപത്തെ ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതുവരെ നാലു കാറുകളാണ് കണ്ടെടുത്തത്. ബ്രസ്സ കാർ അൽ ഫലാഹ് സർവകലാശാലയിൽനിന്നാണ് കണ്ടെടുത്തത്. ഭീകര സംഘത്തിലെ വനിതാ ഡോക്ടർ ഷഹീന്‍ ഷായിദിന്റെ കാറാണിത്.
advertisement
സിനിമയിൽ തീർത്ഥാടനകേന്ദ്രമായ പഴനിയാണ് തീവ്രവാദികൾ കാർ ബോംബ് സ്‌ഫോടനത്തിൽ ലക്ഷ്യമിടുന്നത്. എന്നാൽ അയോധ്യ അടക്കമുള്ള ഇടങ്ങളിൽ കാറുകളിൽ സ്ഫോടക വസ്തുക്കൾ നിറച്ച് ആക്രമണം നടത്താനായിരുന്നു ഡൽഹി സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവർ പദ്ധതിയിട്ടതെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്. ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികദിനമായ ഡിസംബർ 6ന് ആക്രമണത്തിനു പദ്ധതിയിട്ടെന്നാണു കഴിഞ്ഞദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽനിന്നു അന്വേഷണസംഘത്തിന് ലഭിച്ച വിവരം.
സിനിമ ഇറങ്ങിയപ്പോൾ കഥയുടെ ലോജിക്കുമായി ബന്ധപ്പെട്ട് ഒട്ടേറെ വിമർശനങ്ങൾ ഷാജി കൈലാസിനും എസ് എൻ സ്വാമിക്കും മോഹൻലാലിനും കേൾക്കേണ്ടിവന്നിരുന്നു. എന്നാൽ കാലത്തിന് മുന്നേ സഞ്ചരിച്ച കഥയായിരുന്നു എസ് എൻ സ്വാമിയുടെ തൂലികയിൽ നിന്ന് പിറന്നതെന്നാണ് ഇപ്പോഴുള്ള സംഭവവികാസങ്ങൾ തെളിയിക്കുന്നത്.
advertisement
Summary: 'Baba Kalyani' is a Mohanlal-starrer film directed by Shaji Kailas, released in 2006. The film, which has terrorism as its main theme, was scripted by S. N. Swamy. Mohanlal appears in the film as an IPS officer who is the head of the Anti-Terrorist Squad - M3 Division. The story's setting in this film, released two decades ago, bears several similarities to the Red Fort explosion.
മലയാളം വാർത്തകൾ/ വാർത്ത/Film/
32 കാറുകൾ, വൈറ്റ് കോളർ തീവ്രവാദം; 'ബാബ കല്യാണി'യുമായി ഡൽഹി സ്ഫോടനത്തിന് ‌സാമ്യമേറെ
Next Article
advertisement
വിമാനത്താവളം പോലെ തൃശൂർ റെയിൽവേ സ്റ്റേഷൻ 2028 ജൂണിനുള്ളിൽ; ചെലവ് 344.89 കോടി
വിമാനത്താവളം പോലെ തൃശൂർ റെയിൽവേ സ്റ്റേഷൻ 2028 ജൂണിനുള്ളിൽ; ചെലവ് 344.89 കോടി
  • തൃശൂർ റെയിൽവേ സ്റ്റേഷൻ 344.89 കോടി രൂപ ചെലവിൽ 2028 ജൂണിനുള്ളിൽ പുനർനിർമിക്കും.

  • വെങ്കടാചലപതി കൺസ്ട്രക്‌ഷൻസിന് 30 മാസത്തിനകം നിർമാണം പൂർത്തിയാക്കാൻ കരാർ.

  • ദക്ഷിണ റെയിൽവേയുടെ എറണാകുളത്തെ നിർമാണ വിഭാഗം മേൽനോട്ടം വഹിക്കും.

View All
advertisement