KPAC Lalitha: മഹേശ്വരിയമ്മയെ ലളിതയാക്കി; തന്റെ ജീവിതത്തിൽ ആരാണ് തോപ്പിൽ ഭാസി? ആത്മകഥയിൽ പറയുന്നത്
- Published by:Rajesh V
- news18-malayalam
Last Updated:
ചില ബന്ധങ്ങള്‍ അങ്ങനെയാണ്, നിർവചിക്കാനാകാത്തത്. എന്ത്, എന്തിന്, എങ്ങനെ എന്നൊക്കെ മുട്ടിമുട്ടി ചോദിച്ചാൽ ഉത്തരമില്ലാത്തത്. എങ്ങനെ വ്യാഖ്യാനിച്ചാലും കുഴപ്പമില്ലാത്തത്.
മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസംവിധായകനുമായിരുന്നു തോപ്പിൽ ഭാസിയും (Thoppil Bhasi) നടി കെപിഎസി ലളിതയും (KPAC Lalitha) തമ്മിലുണ്ടായിരുന്നത് ഗാഢമായ ആത്മബന്ധം. മഹേശ്വരിയെ കെപിഎസി ലളിതയാക്കിയ തോപ്പിൽ ഭാസിയാണ്. 'കഥ തുടരും' എന്ന തന്റെ ആത്മകഥയിൽ തോപ്പിൽ ഭാസിയുമായുള്ള ബന്ധത്തെ കുറിച്ച് കെപിഎസി ലളിത തന്നെ പറയുന്നുണ്ട്.
1964 സെപ്റ്റംബർ 4ന് കെപിഎസിയിൽ അഭിമുഖത്തിന് ചെല്ലുമ്പോഴായിരുന്നു തോപ്പിൽ ഭാസിയെ ലളിത ആദ്യമായി കാണുന്നത്. തന്റെ ആദരവുകളിലേക്കും സ്നേഹങ്ങളിലേക്കും ജീവിതവിജയങ്ങളിലേക്കും ആണ് ആ മനുഷ്യൻ കയറിവന്നത് എന്ന് ലളിത പറയുന്നു.
അദ്ദേഹവുമായുള്ള ബന്ധത്തെപ്പറ്റി ആത്മകഥയിൽ ലളിത ഇങ്ങനെ പറയുന്നു...
ചില ബന്ധങ്ങള്‍ അങ്ങനെയാണ്, നിർവചിക്കാനാകാത്തത്. എന്ത്, എന്തിന്, എങ്ങനെ എന്നൊക്കെ മുട്ടിമുട്ടി ചോദിച്ചാൽ ഉത്തരമില്ലാത്തത്. എങ്ങനെ വ്യാഖ്യാനിച്ചാലും കുഴപ്പമില്ലാത്തത്.
ഭാസിച്ചേട്ടനുമായി എനിക്കുള്ള ബന്ധം അത് എങ്ങനെയാണെന്നൊന്നും എന്നോടു ചോദിക്കരുത്. ഒരുതരം ആത്മബന്ധം. അത് നമ്മുടെ ഉള്ളിന്റെയുള്ളിലുള്ളതാണ്. തികച്ചും വ്യക്തിപരവും സ്വകീയവും. ഏതു തരത്തിൽ വേണമെങ്കിലും നിങ്ങൾക്കതെടുക്കാം, എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.
advertisement
ഇന്നും ഒരു സിനിമയിലഭിനയിക്കാനോ മേക്കപ്പിടാനോ തുടങ്ങും മുൻപ് ഞാൻ ഭാസിച്ചേട്ടനെ മനസ്സുകൊണ്ട് നമസ്കരിക്കും. അച്ഛൻ, അമ്മ, എന്റെ മക്കളുടെ അച്ഛൻ, ഭാസിച്ചേട്ടൻ ഈ നാലുപേരെയാണ് ഞാനാദ്യം നമസ്കരിക്കുന്നത്. അതുകഴിഞ്ഞിട്ടേ ഞാൻ ദൈവത്തെ വിളിക്കാറുള്ളൂ. ഇന്നുമതേ, എന്നുമതേ. എന്റെ കണ്ണുകൾ അടയുന്നതുവരെ അങ്ങനെയായിരിക്കും.
advertisement
ഭാസിച്ചേട്ടനും ഞാനുമായുള്ള ഗാഢമായ ആത്മബന്ധം എന്താണെന്ന് ചോദിച്ചാൽ അതിനപ്പുറത്തേക്ക് ഒരു ബന്ധവുമില്ലെന്നായിരിക്കും എന്റെ മറുപടി. എന്റെ ദൈവമായിട്ടെടുക്കാം, അമ്മയായിട്ടെടുക്കാം, അച്ഛനായിട്ടെടുക്കാം, സ്നേഹിതനായിട്ടെടുക്കാം, ഇഷ്ടകാമുകനുമായിട്ടെടുക്കാം..... എന്നോടു ചിലർക്കെങ്കിലും വെറുപ്പുണ്ടാകാൻ കാരണവും ഇതുതന്നെയായിരിക്കണം.
അരോടും പറയാതെ, എന്നോടുപോലും പറയാതെ ഭാസിച്ചേട്ടൻ എനിക്കുവേണ്ടി ഒരുപാടുകാര്യങ്ങൾ ചെയ്തു. ഭാസിച്ചേട്ടന്റെ പേനയിലൂടെ ഉയിർകൊണ്ട കഥാപാത്രങ്ങളിലൂടെയാണ് ഞാൻ സിനിമയിലെത്തിയത്. എനിക്കുവേണ്ടി മാത്രം സൃഷ്ടിച്ച കഥാപാത്രങ്ങളാണ് എന്നുപോലും തോന്നും. അതായിരുന്നു എനിക്കു കിട്ടിയ അനുഗ്രഹം. അല്ലെങ്കിൽ ഇത്രയും വലിയ വേഷത്തിനൊക്കെ ആരാണ് അക്കാലത്ത് എന്നെ വിളിക്കുക?
advertisement
ഞാനോർക്കുന്നു, കെപിസിസിയിൽ ചേർന്ന ഒരാഴ്ച കഴിഞ്ഞപ്പോൾ ഭാസിച്ചേട്ടൻ എന്നെ അടുത്തേക്കുവിളിച്ചു പറഞ്ഞു. എനിക്കൊരൊറ്റ പെങ്ങളേയുള്ളൂ- ഭാർഗവി. ഞാനതുപോലെയാണ് നിന്നെ കാണുന്നത്. ആ ബന്ധം പിന്നീട് ഏത് രീതിയിലൊക്കെ പോയി എന്ന് എന്നോട് ചോദിക്കരുത്. അത് വ്യക്തിപരമായിട്ടുള്ള എന്റെ കാര്യമാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 23, 2022 9:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
KPAC Lalitha: മഹേശ്വരിയമ്മയെ ലളിതയാക്കി; തന്റെ ജീവിതത്തിൽ ആരാണ് തോപ്പിൽ ഭാസി? ആത്മകഥയിൽ പറയുന്നത്