Dubai Global Village | വിസ്മയ കാഴ്ചകളൊരുക്കി ദുബായ് ഗ്ലോബല്‍ വില്ലേജ്; 29-ാം സീസൺ പ്രഖ്യാപിച്ചു

Last Updated:

ഈ വര്‍ഷം ഒക്ടോബര്‍ 16 മുതല്‍ 2025 മേയ് 11 വരെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും

ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 29-ാം സീസണിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 16 മുതല്‍ 2025 മേയ് 11 വരെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ഇതുവരെയും കണ്ടിട്ടില്ലാത്ത വിനോദോപാധികള്‍, കൂടുതല്‍ സാംസ്‌കാരിക പ്രാതിനിധ്യങ്ങള്‍, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഈ വര്‍ഷം സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
28-ാമത്തെ സീസണില്‍ ഒരു കോടിയാളുകളാണ് ദുബായ് ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിച്ചത്. 27 പവലിയണുകളിലായി 90ല്‍പരം സംസ്‌കാരിക പരിപാടികളാണ് പ്രദര്‍ശിപ്പിച്ചത്. 400ലേറെ കലാകാരന്മാര്‍ കഴിഞ്ഞ സീസണില്‍ പങ്കെടുത്തിരുന്നു. 40,000ലേറെ കലാപ്രകടനങ്ങള്‍ സന്ദര്‍ശകര്‍ ആസ്വദിച്ചു.
200ല്‍ അധികം റൈഡുകളാണ് കഴിഞ്ഞ സീസണില്‍ ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിരുന്നത്. ഇതിന് പുറമെ 3500ലേറെ ഷോപ്പിംഗ് ഔട്ട്‌ലെറ്റുകളും 250 ഡൈനിംഗ് കേന്ദ്രങ്ങളും ഉണ്ടായിരുന്നു.
advertisement
മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 65 വയസ്സും അതിനു മുകളിലും പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഗ്ലോബല്‍ വില്ലേജിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.
Summary: Season 29 of Global Village is set to launch on October 16, 2024, and will continue through May 11, 2025, the outdoor destination has announced. As usual, Global Village will be closed over the summer months. This year, visitors can look forward to an expanded lineup, including a greater variety of cultural exhibits, exclusive new entertainment, and thrilling infrastructure enhancements
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Dubai Global Village | വിസ്മയ കാഴ്ചകളൊരുക്കി ദുബായ് ഗ്ലോബല്‍ വില്ലേജ്; 29-ാം സീസൺ പ്രഖ്യാപിച്ചു
Next Article
advertisement
Love Horoscope November 27 | ജീവിതത്തിൽ ഒരു പുതിയ തുടക്കം ഉണ്ടാകും ; പരസ്പര ധാരണ വർദ്ധിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope November 27|ജീവിതത്തിൽ ഒരു പുതിയ തുടക്കം ഉണ്ടാകും;പരസ്പര ധാരണ വർദ്ധിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
  • മിഥുനം, ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് പുതിയ തുടക്കങ്ങൾ

  • കന്നി രാശിക്കാർക്ക് പ്രണയപരവും സന്തോഷകരവുമായ നിമിഷങ്ങൾ

  • മീനം രാശിക്കാർക്ക് സത്യസന്ധമായി വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിയും

View All
advertisement