ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇനി 30 ദിവസത്തെ ഇ-വിസ
Last Updated:
ഇ-വിസയിലെത്തുന്നവര്‍ക്ക് 30 ദിവസം രാജ്യത്ത് കഴിയാന്‍ സാധിക്കും
ജിസിസി (ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍) രാജ്യങ്ങളിലെ പ്രവാസി താമസക്കാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ ഇനി 30 ദിവസത്തെ ഇ-വിസ മതിയാകുമെന്ന് റിപ്പോര്‍ട്ട്. യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ഇ-വിസയിലെത്തുന്നവര്‍ക്ക് 30 ദിവസം രാജ്യത്ത് കഴിയാന്‍ സാധിക്കും. അതിന് ശേഷം അധികമായി 30 ദിവസം കൂടി താമസം നീട്ടാനും അവസരം ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
യുഎഇ സന്ദര്‍ശനത്തിനുള്ള ഇ-വിസ നേടുന്നതിന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ വെബ്‌സൈറ്റ് വഴിയോ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട്സ് സെക്യൂരിറ്റി ( ഐസിപി) സ്മാര്‍ട്ട് ചാനലുകള്‍ വഴിയോ അപേക്ഷിക്കാവുന്നതാണെന്നും ഡിജിറ്റല്‍ ഗവണ്‍മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇ-വിസയുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകള്‍
- അപേക്ഷ പരിശോധിച്ച് അംഗീകരിച്ച ശേഷം രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ വിലാസത്തിലേക്ക് ഇ-വിസ അയയ്ക്കും.
- സ്‌പോണ്‍സര്‍ യാത്ര ചെയ്യുന്നില്ലെങ്കില്‍ ജിസിസി പ്രവാസി താമസക്കാര്‍ക്കോ കുടുബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വിസ അനുമതി നല്‍കില്ല.
advertisement
- ജിസിസി പൗരന്‍മാരോടൊപ്പം യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റിന്റെ കാലാവധി 60 ദിവസമാണ്.
- യുഎഇയിലേക്കുള്ള ഇ-വിസ ലഭിച്ചതിന് ശേഷം പ്രവാസി താമസക്കാരുടെ ജിസിസിയിലെ റെസിഡന്‍സി വിസയുടെ കാലാവധി കഴിഞ്ഞുവെന്ന് ബോധ്യപ്പെട്ടാല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല.
-എന്‍ട്രി പെര്‍മിറ്റ് നല്‍കിയ ശേഷം പ്രവാസിയുടെ ജോലി മാറിയെന്ന് കണ്ടെത്തിയാലും പ്രവേശനം നിഷേധിക്കും.
- യുഎഇയിലേക്ക് എത്തുന്ന സമയത്ത് ജിസിസി റെസിഡന്‍സ് വിസയുടെ കാലാവധി കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും വേണം.
- കൂടാതെ യുഎഇയില്‍ എത്തുമ്പോള്‍ ഇവരുടെ പാസ്‌പോര്‍ട്ടിന് ആറുമാസത്തില്‍ കുറയാത്ത സാധുതയുണ്ടായിരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
advertisement
ഐസിപി വഴി എങ്ങനെ അപേക്ഷ നല്‍കാം
- ഐസിപി വഴി ഇ-വിസയ്ക്ക് അപേക്ഷിക്കുന്നതിന് യുഎഇ പാസ് അക്കൗണ്ട് ആവശ്യമാണ്.
- യുഎഇ പാസ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷം ഇമെയില്‍, പാസ്‌വേര്‍ഡ് എന്നിവയുപയോഗിച്ച് ഐസിപി സ്മാര്‍ട്ട് സര്‍വീസില്‍ ലോഗിന്‍ ചെയ്യണം.
-അതിനുശേഷം നിങ്ങള്‍ യാത്ര ചെയ്യുന്ന വിഭാഗം സെലക്ട് ചെയ്യണം.
- തുടര്‍ന്ന് 'Issue an entry permit for residents of the GCC countries' സര്‍വീസ് സെര്‍ച്ച് ചെയ്യണം.
advertisement
- അതിനുശേഷം Start Service-ല്‍ ക്ലിക്ക് ചെയ്യുക.
- ഇപ്പോള്‍ കിട്ടുന്ന അപേക്ഷഫോം പൂരിപ്പിക്കുക. ആവശ്യമായ രേഖകളും അപ്‌ലോഡ് ചെയ്യണം.
- അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ വിസ ആപ്ലിക്കേഷന്‍ ട്രാക്കിംഗിനായി നിങ്ങള്‍ക്കൊരു ട്രാന്‍സാക്ഷന്‍ നമ്പര്‍ ലഭിക്കും.
ആവശ്യമായ രേഖകള്‍
നിങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, മൂന്ന് മാസം കാലാവധിയുള്ള ജിസിസി റസിഡന്‍സ് വിസ, നിങ്ങളുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയാണ് അപേക്ഷ നല്‍കുമ്പോള്‍ ആവശ്യമായ വരിക.
Location :
New Delhi,Delhi
First Published :
October 15, 2024 10:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇനി 30 ദിവസത്തെ ഇ-വിസ