മൊണാലിസയുടെ ഭർത്താവിന്റെ വീട്ടുകാർക്കും എതിർപ്പ്; മരുമകളായി അംഗീകരിക്കില്ലെന്ന് പിതാവ്
- Published by:meera_57
- news18-malayalam
Last Updated:
മോണാലിസ വ്യത്യസ്ത മതത്തിൽപ്പെട്ടയാളായതിനാൽ വിവാഹത്തിൽ തനിക്ക് അതൃപ്തിയുണ്ടെന്ന് ഫർമന്റെ പിതാവ് ജാഫർ അലി
കുംഭമേളയിലൂടെ വൈറലായ വെള്ളാരംകണ്ണുകാരി മൊണാലിസ ഭോസ്‌ലെയും (Monalisa Bhosle) ഉത്തർപ്രദേശിലെ ബാഗ്പത് നിവാസിയായ ഫർമാൻ ഖാനും (Farman Khan) തമ്മിലുള്ള വിവാഹത്തിലെ വിവാദം കെട്ടടങ്ങുന്നില്ല. വരന്റെ കുടുംബം ഇതരമത വിശ്വാസിയായ യുവതിയുമായുള്ള വിവാഹത്തെ പരസ്യമായി എതിർത്തു. വിവാഹത്തെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും ഈ ബന്ധം അംഗീകരിക്കുന്നില്ലെന്നും അവർ പറഞ്ഞു.
മോണാലിസ വ്യത്യസ്ത മതത്തിൽപ്പെട്ടയാളായതിനാൽ വിവാഹത്തിൽ തനിക്ക് അതൃപ്തിയുണ്ടെന്ന് ഫർമന്റെ പിതാവ് ജാഫർ അലി പറഞ്ഞു. ദമ്പതികളുടെ വിവാഹം സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ജനശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു.
"ഈ വിവാഹത്തിൽ ഞാൻ സന്തുഷ്ടനല്ല," ജാഫർ അലി മാധ്യമപ്രവർത്തകരോട് പറഞ്ഞു. "അവൾ മറ്റൊരു മതത്തിൽ പെട്ടവളാണ്, ഞങ്ങൾ മുസ്ലീം ജാട്ടുകളാണ്. ഇത് ഭാവിയിൽ കുടുംബപ്രശ്നങ്ങൾ സൃഷ്ടിക്കും."
ഫാർമാൻ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നതായി കുടുംബത്തെ ഒരിക്കലും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
"ഫാർമാൻ ഇടയ്ക്കിടെ ഗ്രാമത്തിൽ വരാറുണ്ടായിരുന്നു. പക്ഷേ താൻ വിവാഹം കഴിക്കുകയാണെന്ന് അവൻ ഞങ്ങളോട് ഒരിക്കലും പറഞ്ഞിട്ടില്ല. ഇത് അവൻ ചെയ്ത ആദ്യത്തെ തെറ്റാണ്. ഞങ്ങൾ അത് അംഗീകരിക്കുന്നില്ല," അദ്ദേഹം പറഞ്ഞു.
advertisement
മൊണാലിസയുടെ പിതാവ് ജയ്‌സിംഗ് ഭോസ്ലെയും വിവാഹത്തിലെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മകളെ അഭിനയിപ്പിക്കാൻ വേണ്ടിയെന്ന് പറഞ്ഞ് ചിലർ കൂട്ടിക്കൊണ്ടുപോയപ്പോൾ, ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് കരുതിയില്ല എന്നദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂരിലെ നൈനാർ ക്ഷേത്രത്തിൽ വെച്ച് മൊണാലിസ ഭോസ്ലെയും കാമുകൻ ഫർമാൻ ഖാനും തമ്മിലെ വിഹാഹം മന്ത്രി വി. ശിവകുട്ടിയുടെ സാന്നിധ്യത്തിൽ നടന്നിരുന്നു. ദമ്പതികളെക്കുറിച്ചുള്ള വീഡിയോകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് വിവാഹം ശ്രദ്ധ പിടിച്ചുപറ്റിയത്.
advertisement
വിവാഹ വാർത്ത വളരെ പെട്ടെന്ന് ഓൺലൈനിൽ പ്രചരിച്ചു. ഫർമാന്റെ കുടുംബം താമസിക്കുന്ന ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ പാൽറ ഗ്രാമത്തിൽ സംഭവം ചർച്ചാ വിഷയമായി. പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, മൊണാലിസയും ഫർമാനും അവർ അഭിനയിച്ചിരുന്ന സിനിമാ ക്രൂ അംഗങ്ങൾക്കൊപ്പം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ സഹായം തേടിയെത്തിയിരുന്നു.
മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് വിവാഹത്തെക്കുറിച്ച് കുടുംബം അറിഞ്ഞതെന്ന് ഫർമാന്റെ സഹോദരൻ ഷമാദ് പറഞ്ഞു.
“ഫർമാന്റെ വിവാഹത്തെക്കുറിച്ച് ഞങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അവർ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി എന്നും. മൊണാലിസയെ വിവാഹം കഴിക്കുമെന്ന് അവൻ ഒരിക്കലും പറഞ്ഞിരുന്നില്ല,” അദ്ദേഹം പറഞ്ഞു.
advertisement
ഫർമാനുമായുള്ള പ്രൊഫഷണൽ ബന്ധത്തിലൂടെ മാത്രമേ കുടുംബം മൊണാലിസയെ അറിയൂ എന്നും ഷമാദ് കൂട്ടിച്ചേർത്തു.
“മൊണാലിസ ഫർമാനൊപ്പം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് മാത്രമേ ഞങ്ങൾക്കറിയൂ. പക്ഷേ അവൻ ചെയ്തത് ശരിയായില്ല. ഞങ്ങൾ അതിൽ സന്തുഷ്ടരല്ല,” അദ്ദേഹം പറഞ്ഞു.
കുടുംബത്തിന്റെ പ്രസ്താവനയെത്തുടർന്ന്, പാൽറ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും വിവാഹം ചർച്ചാ വിഷയമായി മാറിക്കഴിഞ്ഞു.
Summary: Controversy surrounding the marriage of Monalisa Bhosle, the actress who went viral during the Kumbh Mela, and Farman Khan, a resident of Baghpat in Uttar Pradesh, continues unabated. The groom's family has publicly opposed the marriage with a woman of a different religion. They said that they were not aware of the marriage and did not approve of the relationship
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 17, 2026 11:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൊണാലിസയുടെ ഭർത്താവിന്റെ വീട്ടുകാർക്കും എതിർപ്പ്; മരുമകളായി അംഗീകരിക്കില്ലെന്ന് പിതാവ്









