നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Bahrain PM Khalifa bin Salman Al Khalifa|ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അന്തരിച്ചു

  Bahrain PM Khalifa bin Salman Al Khalifa|ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അന്തരിച്ചു

  ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തികളിലൊരാൾ

  ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍

  ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍

  • Share this:
   മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു. 84 വയസായിരുന്ന അദ്ദേഹം അമേരിക്കില്‍ ചികിത്സയിലായിരുന്നു. ബഹ്‌റൈനില്‍ ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം അവധിയായിരിക്കും. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയിലായിരുന്ന പ്രധാനമന്ത്രി ബുധനാഴ്ച രാവിലെയാണ് മരിച്ചതെന്ന് ബഹ്‌റൈന്‍ ഭരണകൂടം അറിയിച്ചു. മൃതദേഹം ഉടന്‍ ബഹ്‌റൈനിലെത്തിക്കും. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കിയ ശേഷം സംസ്‌കരിക്കും.

   Also Read- മുറിച്ചുകൊണ്ടിരുന്ന മരം വീണു; തിരുവനന്തപുരത്ത് പ്രചാരണത്തിനിടെ സ്ഥാനാർഥി മരിച്ചു

   1970 മുതല്‍ ബഹ്‌റൈന്റെ പ്രധാനമന്ത്രിയാണ് ശൈഖ് ഖലീഫ. രാജ്യം സ്വാതന്ത്യമാകുന്നതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. 1971 ആഗസ്റ്റ് 15നാണ് ബഹ്‌റൈന്‍ സ്വാതന്ത്രമായത്. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തികളിലൊരാളാണ് ശൈഖ് ഖലീഫ. അറബ് വസന്തത്തെ തുടർന്ന് 2011ൽ ബഹ്റൈനിലുണ്ടായ പ്രതിഷേധങ്ങളെ അതിജീവിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
   Published by:Rajesh V
   First published: