ദുബായ്:കൃത്രിമരേഖ ചമച്ച് രാജ്യംവിടാൻ ശ്രമിച്ച കേസിൽ വ്യവസായി ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോപാലന് തടവുശിക്ഷ. ഒരു മാസം തടവും നാടുകടത്തലുമാണ് അൽഐൻ കോടതി ശിക്ഷ വിധിച്ചത്. ഒരു മാസത്തെ തടവുശിക്ഷ പൂർത്തിയാക്കിയാലും ചെക്കു കേസ് തീർപ്പായ ശേഷം മാത്രമേ നാടുകടത്തൂവെന്നും ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദുബായിൽ ഹെൽത്ത് കെയർ സ്ഥാപനം വാങ്ങിയതുമായി ബന്ധപ്പെട്ടു ചെന്നൈ സ്വദേശിനി രമണി നൽകിയ കരാർ ലംഘന കേസിലാണ് ബൈജുവിന് യാത്രാവിലക്കുള്ളത്. രണ്ടു കോടി ദിർഹത്തിന്‍റെ ചെക്ക് മടങ്ങിയെന്ന് കാണിച്ചാണ് രമണി പരാതി നൽകിയത്. എന്നാൽ ഈ കേസിൽനിന്നു രക്ഷപ്പെടാനായി ഓഗസ്റ്റ് 23ന് യുഎഇയിൽ നിന്നു റോഡ് മാർഗം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് ചെക്പോസ്റ്റിൽ പിടിയിലായത്.
ചെന്നൈ ടി നഗറിലെ ഹോട്ടൽ ഇടപാടിൽ കബളിപ്പിക്കപ്പെട്ടതിനെതിരെ ഗോകുലം ഗോപാലൻ നൽകിയ കേസിന് പകരമായി ദുബായിൽ എതിർപക്ഷവും കേസ് നൽകുകയായിരുന്നുവെന്നാണ് ഗോകുലം ഗോപാലനോട് അടുത്തവൃത്തങ്ങൾ പറയുന്നത്. ചെന്നൈയിൽ 25 കോടി രൂപ നഷ്ടപ്പെട്ടെന്നാണ് ഗോകുലം ഗോപാലന്റെ പരാതി. ദുബായിൽ 20 കോടി രൂപയ്ക്കാണ് എതിർവിഭാഗത്തിന്റെ കേസ്. ഒത്തുതീർപ്പിലൂടെ കേസ് രമണി പിൻവലിക്കുകയോ അല്ലെങ്കിൽ കോടതി വിധിയനുസരിച്ചുള്ള ശിക്ഷ അനുഭവിക്കുകയോ ചെയ്താൽ മാത്രമേ ബൈജുവിന് ഇനി നാട്ടിലേക്ക് മടങ്ങാൻ കഴിയൂ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.