നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • കൊറോണ ഭീതി: ഗൾഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സൗദി മക്കയിലും മദീനയിലും വിലക്കേര്‍പ്പെടുത്തി

  കൊറോണ ഭീതി: ഗൾഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സൗദി മക്കയിലും മദീനയിലും വിലക്കേര്‍പ്പെടുത്തി

  വിദേശികളായ പൗരന്മാർക്കും ഉംറ തീർഥാടനത്തിന് നേരത്തെ സൗദി താത്ക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു

  hajj-pilgrimage

  hajj-pilgrimage

  • News18
  • Last Updated :
  • Share this:
   റിയാദ്: കൊറോണ ആശങ്ക ഉയർത്തി വ്യാപിക്കുന്ന സാഹചര്യത്തിൽ ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് മക്കയിലും മദീനയിലും പ്രവേശിക്കാൻ താത്ക്കാലിക വിലക്കേർപ്പെടുത്തി സൗദി. കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജിസിസി രാഷ്ട്രങ്ങളിലെ പൗരന്മാർക്കും വിലക്കേർപ്പെടുത്തിയതെന്നാണ്  സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

   കഴിഞ്ഞ രണ്ടാഴ്ചയായി സൗദിയിലുള്ള കൊറൊണ വൈറസ് ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാത്ത മറ്റ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് ഉംറ ചെയ്യുന്നതിനോ മദീനയിലെ പള്ളി സന്ദർശിക്കുന്നതിനോ വിലക്കില്ല. ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി അനുമതി തേടി ഇവർക്ക് സന്ദർശനം നടത്താം. വിദേശികളായ പൗരന്മാർക്കും ഉംറ തീർഥാടനത്തിന് നേരത്തെ സൗദി താത്ക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു.

   Also Read-കൊറോണ ഭീതി: ഉംറ തീർഥാടകർക്ക് സൗദി അറേബ്യ താത്ക്കാലിക വിലക്കേര്‍പ്പെടുത്തി

   ഗള്‍ഫ് രാജ്യങ്ങളിൽ ഭീതി ഉയർത്തി കൊറോണ വേഗത്തിൽ പടർന്നു പിടിക്കുകയാണ്. കുവൈറ്റിലും ബഹ്റൈനിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആ സാഹചര്യത്തിൽ മറ്റ് ഗൾഫ് രാഷ്ട്രങ്ങളും പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സൗദിയുടെ നിയന്ത്രണം.

    
   First published:
   )}