COVID 19 | സൗദിയില്‍ 21 ദിവസത്തേക്ക് കർഫ്യു

Last Updated:

കർഫ്യു കര്‍ശനമായി തന്നെ നടപ്പാക്കാനുള്ള എല്ലാ നടപടികളും ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഇതിനായി സിവിൽ-മിലിട്ടറി സംവിധാനങ്ങളുടെ സഹകരണവും ആവശ്യപ്പെട്ടിട്ടുണ്ട്

റിയാദ്: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൗദിയിൽ കർഫ്യു പ്രഖ്യാപിച്ചു. 21 ദി‌വസേത്തേക്കാണ് ഭാഗിക നിരോധനാജ്ഞ. വൈകിട്ട് ഏഴ് മുതൽ പിറ്റേന്ന് പുലർച്ചെ ആറ് മണി വരെയാണ് കര്‍ഫ്യു. ഉത്തരവ് ഇന്ന് വൈകുന്നേരം മുതൽ പ്രാബല്യത്തിൽ വരും.
രാജ്യത്ത് കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സൗദി കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടന്നത്. കർഫ്യു പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് സല്‍മാൻ രാജാവാണ് പുറത്തിറക്കിയത്. സൗദിയിൽ കഴിഞ്ഞ ദിവസം മാത്രം 119 കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 511 ആയി ഉയർന്നിരുന്നു. ഗൾഫ് രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതും സൗദിയിലാണ്.
ഇതിന് പിന്നാലെയാണ് വൈറസ് വ്യാപനം ചെറുക്കാൻ കർഫ്യു പോലെയുള്ള നിയന്ത്രണങ്ങളിലേക്ക് ഭരണകൂടം കടന്നത്. സ്വന്തം സുരക്ഷയെക്കരുതി സ്വദേശികളും വിദേശികളും അടക്കം എല്ലാവരും കര്‍ഫ്യു സമയങ്ങളിൽ വീടുകളിൽ തന്നെ കഴിയണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
advertisement
കർഫ്യു കര്‍ശനമായി തന്നെ നടപ്പാക്കാനുള്ള എല്ലാ നടപടികളും ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഇതിനായി സിവിൽ-മിലിട്ടറി സംവിധാനങ്ങളുടെ സഹകരണവും ഉറപ്പാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നേരത്തെ കുവൈറ്റിലും അനിശ്ചിത കാല കർഫ്യു പ്രഖ്യാപിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
COVID 19 | സൗദിയില്‍ 21 ദിവസത്തേക്ക് കർഫ്യു
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement