വര്‍ക്ക് വിസ നല്‍കുന്നത് സൗദി അറേബ്യ നിർത്തലാക്കിയോ? ഗള്‍ഫിലെ വിസ റദ്ദാക്കലിനെക്കുറിച്ച് അറിയാമോ?
- Published by:Rajesh V
- news18-malayalam
Last Updated:
അടുത്തിടെ സൗദി അറേബ്യ വര്‍ക്ക് വിസകള്‍ നിർത്തലാക്കിയതായും ചില രാജ്യങ്ങള്‍ക്കുള്ള ടൂറിസ്റ്റ്, വര്‍ക്ക് വിസകള്‍ യുഎഇ താത്കാലികമായി നിർത്തിവെച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയാതെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് സോഷ്യല്‍ മീഡിയയിലും ആശയക്കുഴപ്പമുണ്ടാക്കി
ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തുവരുന്നത്. സ്ഥിര താമസത്തിന് പുറമെ നിര്‍മാണം, ആരോഗ്യമേഖല, ചില്ലറ വില്‍പ്പന, വീട്ടുജോലി എന്നിവയ്ക്കായി എല്ലാ വര്‍ഷവും ഇന്ത്യക്കാരായ ലക്ഷക്കണക്കിന് തൊഴിലാളികള്‍ അവിടേക്ക് കുടിയേറുന്നു. ഇതിന് പുറമെ ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ ഹ്രസ്വകാല സന്ദര്‍ശനത്തിലായി ഇവിടെ എത്തിച്ചേരുന്നുണ്ട്. അതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിസാ നിയമത്തിലെ ഏത് മാറ്റവും ഇന്ത്യയിലുടനീളം ആശങ്ക തീര്‍ക്കുന്നുണ്ട്.
അടുത്തിടെ സൗദി അറേബ്യ വര്‍ക്ക് വിസകള്‍ നിർത്തലാക്കിയതായും ചില രാജ്യങ്ങള്‍ക്കുള്ള ടൂറിസ്റ്റ്, വര്‍ക്ക് വിസകള്‍ യുഎഇ താത്കാലികമായി നിർത്തിവെച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയാതെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് സോഷ്യല്‍ മീഡിയയിലും ആശയക്കുഴപ്പമുണ്ടാക്കി.
യുഎഇ റിപ്പോര്‍ട്ട് ചെയ്ത വിസ സസ്‌പെന്‍ഷന്‍ എന്താണ്?
ആഫ്രിക്കയിലെയും ഏഷ്യയിലെയും ഒമ്പത് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ടൂറിസ്റ്റ്, വര്‍ക്ക് വിസകള്‍ നല്‍കുന്നത് യുഎഇ താത്കാലികമായി നിറുത്തിവെച്ചന്നാണ് റിപ്പോര്‍ട്ട്. പ്രചരിക്കുന്ന പട്ടികയില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, സൊമാലിയ, സുഡാന്‍, ഉഗാണ്ട, ലെബനന്‍, കാമറൂണ്‍, ലിബിയ, യെമന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു.
advertisement
- പുതിയ വിസ അപേക്ഷകള്‍ക്ക് ഈ റദ്ദാക്കല്‍ ബാധകമാണ്. ഇതിനോടകം സാധുവായ യുഎഇ വിസ കൈവശമുള്ളവരെ ഇത് ബാധിക്കില്ല.
- ഇതുസംബന്ധിച്ചുള്ള സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടിട്ടില്ല. ഇത് ഊഹാപോഹങ്ങള്‍ വര്‍ധിപ്പിച്ചു.
- സുരക്ഷ, കുടിയേറ്റ നിയന്ത്രണം അല്ലെങ്കില്‍ ഭരണപരമായ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച ആശങ്കകളുമായി ബന്ധപ്പെട്ട ഈ നീക്കം താത്കാലികമാണെന്ന് വിശ്വസിക്കുന്നു.
- എന്നാല്‍, ചില രാജ്യങ്ങള്‍ ഈ നിരോധനം നിലവിലില്ലെന്ന് പറഞ്ഞു.
- യഥാര്‍ത്ഥ്യം എന്തെന്നാല്‍, ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി വിസ അപേക്ഷകള്‍ നിറുത്തിവെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
advertisement
സൗദി അറേബ്യ പറയുന്നത് എന്ത്?
ഹജ്ജ് സീസണില്‍ ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കുള്ള ബ്ലോക്ക് വര്‍ക്ക് വിസകള്‍ നല്‍കുന്നത് സൗദി അറേബ്യ താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിനായി തൊഴിലുടമകള്‍ക്ക് സാധാരണയായി നല്‍കി വരുന്നതാണ് ബ്ലോക്ക് വര്‍ക്ക് വിസ. തീര്‍ത്ഥാടന കാലയളവില്‍ വിസ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും വന്‍തോതിലുള്ള തീര്‍ത്ഥാടകരുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സമ്മര്‍ദം ലഘൂകരിക്കുന്നതിനുമായി ഉദ്ദേശിച്ചുള്ള ഒരു നടപടിക്രമമാണ് ഈ താത്കാലിക റദ്ദാക്കല്‍. ഇത് സ്ഥിരമായ ഒരു നിരോധനമല്ല. അതേസമയം, മറ്റ് വിഭാഗങ്ങളിലുള്ള വര്‍ക്ക് വിസകള്‍ നല്‍കുന്നത് സൗദി തുടരുകയാണ്. സൗദി അറേബ്യയിലേക്കുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ യാത്ര വ്യാപകമായി റദ്ദ് ചെയ്യപ്പെടുമെന്ന് ഇത് സൂചന നല്‍കുന്നില്ല.
advertisement
ഏകദേശം 24 ലക്ഷം ഇന്ത്യക്കാര്‍ സൗദിയില്‍ താമസിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഉയര്‍ന്ന വൈദഗ്ധമുള്ള പ്രൊഫഷണലുകള്‍ മുതല്‍ ചെറുകിട ബിസിനസ് ഉടമകള്‍, ബ്ലൂ കോളര്‍ തൊഴിലാളികള്‍ വരെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കുന്നു.
ഗള്‍ഫ് രാജ്യങ്ങള്‍ വിസ നിയമങ്ങള്‍ കര്‍ക്കശമാക്കുന്നത് എന്തുകൊണ്ട്?
- സുരക്ഷാ ആശങ്കകള്‍-രേഖകളുടെ തട്ടിപ്പ് അല്ലെങ്കില്‍ നിയമവിരുദ്ധമായ കുടിയേറ്റം എന്നിവ തടയുന്നതിന്
- ഭരണപരമായ ബുദ്ധിമുട്ടുകള്‍-അമിതമായ അളവില്‍ അപേക്ഷ എത്തുമ്പോഴുള്ള ഭരണപരമായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന്
- സീസണല്‍ സമ്മര്‍ദങ്ങള്‍-ദശലക്ഷക്കണക്കിന് ആളുകള്‍ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്ന ഹജ്ജ് തീര്‍ത്ഥാടന കാലയളവില്‍ വിസാ നിയന്ത്രണമുണ്ടാകും
- നയന്ത്രപരമായ സൂചന-നയതന്ത്രതലത്തിലുള്ള അതൃപ്തി പ്രകടിപ്പിക്കുന്നതിനോ ചര്‍ച്ചകള്‍ സമ്മര്‍ദത്തിലാക്കുന്നതിനോയുള്ള ഒരു മാര്‍ഗം
- പൊതു ക്രമസമാധാനവും ആരോഗ്യ പ്രോട്ടോക്കോളും പാലിക്കുന്നതിന്-ഈ നടപടിക്രമം ഇപ്പോള്‍ കുറവാണ്.
- മിക്ക കേസുകളിലും നിയന്ത്രണങ്ങള്‍ താത്കാലികമാണ്. അടിയന്തരമായുള്ള ആശങ്കകള്‍ കുറയുമ്പോള്‍ ഇതും നീക്കം ചെയ്യപ്പെടും.
advertisement
ഇന്ത്യക്കാര്‍ക്കുള്ള സൂചനയെന്ത്?
ഗള്‍ഫില്‍ 90 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഉള്ളത്. ഈ മേഖലയിലെ ഏറ്റവും വലിയ വിദേശ സമൂഹമാണ് ഇന്ത്യ. അതിനാല്‍ ഏത് വിധത്തിലുമുള്ള വിസ തടസ്സങ്ങള്‍ ഇന്ത്യക്കാരില്‍ വലിയ പ്രത്യാഘാതമുണ്ടാക്കും.
തൊഴിലാളികളെ ബാധിക്കുന്നത് എങ്ങനെ ?
- വിസ നടപടിക്രമങ്ങളിലെ കാലതാമസം ജോലി അവസരങ്ങൾ കുറച്ചേക്കാം. പ്രത്യേകിച്ച്, നിര്‍മാണം, റീട്ടെയില്‍, വീട്ടുജോലി മേഖലകളില്‍
- ഇന്ത്യയിലെ റിക്രൂട്ടര്‍മാരും തൊഴിലുടമകളും തൊഴിലാളികളെ കണ്ടെത്തുന്നതിനും സജ്ജമാക്കുന്നതിനും അനിശ്ചിതത്വം നേരിട്ടേക്കാം.
- നിലവില്‍ സാധുവായ വിസ കൈവശമുള്ളവര്‍ക്ക് സുരക്ഷിതായി തുടരാന്‍ കഴിയും. എന്നാല്‍ വിസ പുതുക്കല്‍ നടപടിക്രമങ്ങള്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കണം.
- യുഎഇ റിപ്പോര്‍ട്ട് ചെയ്ത വിസ റദ്ദാക്കല്‍ നടപടിയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ അവിടേക്ക് യാത്രകള്‍ ആസൂത്രണം ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണം.
- ജോലിക്കായാണ് യാത്ര ചെയ്യുന്നതെങ്കില്‍ കരാറുകളും വിസകളും മുന്‍കൂട്ടി ക്രമീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
advertisement
നയതന്ത്രതലത്തില്‍
നിയമങ്ങള്‍ വ്യക്തമാക്കുന്നതിനും പൗരന്മാര്‍ക്കിടയില്‍ പരിഭ്രാന്തി ഒഴിവാക്കുന്നതിനും ഗള്‍ഫ് പങ്കാളികളുമായി ഇന്ത്യ സജീവമായി ഇടപഴകേണ്ടതുണ്ട്.
ഇന്ത്യന്‍ തൊഴിലാളികളെ വളരെയധികം ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ദീര്‍ഘകാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയില്ല. എന്നാല്‍ താത്കാലിക റദ്ദാക്കലുകള്‍ അവര്‍ കാണിക്കുന്ന ജാഗ്രതയെ പ്രതിഫലിപ്പിക്കുന്നു.
മറ്റ് രാജ്യങ്ങളിലെ വിസ നിയന്ത്രണങ്ങള്‍ നല്‍കുന്ന സൂചന എന്ത്?
വിസ റദ്ദാക്കുന്നത് ഗള്‍ഫ് മേഖലയില്‍ മാത്രമായി ഒതുങ്ങുന്നില്ല. ലോകമെമ്പാടും കുടിയേറ്റ നിയന്ത്രണങ്ങള്‍ മുതല്‍ രാഷ്ട്രീയ കാരണങ്ങള്‍ വരെ രാജ്യങ്ങളുടെ വിസാ നിയമങ്ങളില്‍ മാറ്റം വരുത്തുന്നു.
advertisement
യൂറോപ്യന്‍ രാജ്യങ്ങള്‍ ചില രാജ്യങ്ങളുള്ള വിസ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
കോവിഡ് 19 പോലെയുള്ള പകര്‍ച്ചവ്യാധിയുടെ സമയത്ത് പലരും സമ്പൂര്‍ണ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ആഫ്രിക്കയിലും ഏഷ്യയിലും രാഷ്ട്രീയ സംഘര്‍ഷങ്ങളോ സുരക്ഷാ ആശങ്കകളോ കാരണം രാജ്യങ്ങള്‍ ഇടയ്ക്കിടെ വിസ നടപടികള്‍ താത്കാലികമായി നിറുത്തി വയ്ക്കുന്നു. വിസ നയങ്ങള്‍ സ്ഥിരമല്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
ഇന്ത്യക്കാര്‍ ശ്രദ്ധിക്കേണ്ടത്
ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കുക: സോഷ്യല്‍ മീഡിയയിലൂടെ നല്‍കപ്പെടുന്ന സന്ദേശങ്ങളോ കിംവന്തികളെയോ ആശ്രയിക്കരുത്
വിശ്വസനീയമായ റിക്രൂട്ടര്‍മാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക: കരാറുകളും ഡോക്യുമെന്റേഷനും നിയമാനുസൃതമാണെന്ന് ഉറപ്പുവരുത്തുക
സമയപരിധി പരിശോധിക്കുക-സീസണല്‍ തിരക്കുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കാന്‍ നേരത്തെ തന്നെ അപേക്ഷിക്കുക.
അപ്‌ഡേറ്റുകള്‍ കൃത്യമായി പരിശോധിക്കുക- നിയന്ത്രണങ്ങള്‍ മാറുമ്പോള്‍ എംബസികലും കോണ്‍സുലേറ്റുകളും പലപ്പോഴും അറിയിപ്പുകള്‍ പുറത്തിറക്കും.
Location :
New Delhi,New Delhi,Delhi
First Published :
September 24, 2025 4:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
വര്‍ക്ക് വിസ നല്‍കുന്നത് സൗദി അറേബ്യ നിർത്തലാക്കിയോ? ഗള്‍ഫിലെ വിസ റദ്ദാക്കലിനെക്കുറിച്ച് അറിയാമോ?


