ദുബായ് ടാക്സി ഡ്രൈവർ ഒഴിവുകൾ; ശമ്പളം ഒന്നര ലക്ഷം രൂപ വരെ
- Published by:Arun krishna
- news18-malayalam
Last Updated:
വാക്ക്-ഇൻ ഇന്റർവ്യൂ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.
യുഎഇയിൽ ഡ്രൈവർമാരായി ജോലി അന്വേഷിക്കുന്നവർക്ക് ഒരു മികച്ച അവസരമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ) കീഴിലുള്ള ദുബായ് ടാക്സി കോർപ്പറേഷൻ (ഡിടിസി) നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. വാക്ക്-ഇൻ ഇന്റർവ്യൂ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.
ഏതൊക്കെ തസ്തികകളിലാണ് ഒഴിവുകൾ എന്നും അതിന്റെ വിശദാംശങ്ങളും പരിശോധിക്കാം
ലിമോസിൻ ഡ്രൈവർ തസ്തികയിൽ ജോലിക്ക് അപേക്ഷിക്കുന്ന ഒരാൾക്ക് കുറഞ്ഞത് രണ്ട് വർഷം ഡ്രൈവിംഗിൽ പരിചയം ആവശ്യമാണ്. കൂടാതെ അവരുടെ മാതൃരാജ്യത്തെയോ യുഎഇയിലെയോ അല്ലെങ്കിൽ ജിസിസി ഡ്രൈവിംഗ് ലൈസൻസോ ഉണ്ടായിരിക്കേണ്ടതാണ്. ഈ യോഗ്യതയുള്ള അപേക്ഷകർക്ക് ഡിടിസി പ്രതിമാസ വരുമാനം 7,000 ദിർഹമാണ് (1,57,848 രൂപ) ശമ്പളമായി ലഭിക്കുക.
advertisement
സ്കൂൾ ബസ് ഡ്രൈവർ (പുരുഷൻ) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 23 നും 45 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഈ ഉദ്യോഗാർത്ഥികൾക്ക് യുഎഇ ഹെവി വെഹിക്കിൾ നമ്പർ 6 ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. ഈ യോഗ്യകളുള്ള സ്കൂൾ ബസ് ഡ്രൈവർ അപേക്ഷകർക്ക് പ്രതിമാസം 2,700 ദിർഹം (60,881 രൂപ) ശമ്പളം നൽകും.
ബസ് സൂപ്പർവൈസർ, എസ്കോർട്ട് എന്നീ തസ്തികകളിലേക്ക് 23 നും 45 നും ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർത്ഥികളെ ആണ് ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1,500 ദിര്‍ഹം മുതൽ 1,800 ദിര്‍ഹം വരെ (33,822 മുതൽ 40,587 രൂപ വരെ) ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഈ ഒഴിവുകളിലേക്കുള്ള വാക്ക് -ഇൻ ഇന്റര്‍വ്യൂ ഓഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 7 മുതൽ 11 വരെ പ്രിവിലേജ് ലേബർ റിക്രൂട്ട്‌മെന്റ്, ഓഫീസ് M-11, അബു ഹെയിൽ സെന്റർ, ദെയ്‌റ, ദുബായ് എന്ന വിലാസത്തിൽ നടക്കും. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
Location :
Kochi,Ernakulam,Kerala
First Published :
August 10, 2023 3:01 PM IST