ലെബനനിലെ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന രണ്ടര ലക്ഷം പേർക്ക് ദുബായ് സഹായം
- Published by:Sneha Reghu
- news18-malayalam
Last Updated:
ഭക്ഷണം ഉൾപ്പെടെ അടിയന്തര സഹായം നൽകാനാണ് യുഎഇ വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശം നൽകിയത്
ലെബനനിലെ സംർഷത്തിൽ ദുരിതമനുഭവിക്കുന്ന രണ്ടര ലക്ഷം പേരെ സഹായിക്കാൻ നിർദ്ദേശം നൽകി ദുബായ് ഭരണാധികാരി. സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന 2,50,000 പേർക്ക് ഭക്ഷണം ഉൾപ്പെടെ അടിയന്തര സഹായം നൽകാനാണ് യുഎഇ വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശം നൽകിയത്.
യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിൻ്റെ സഹകരണത്തോടെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫൗണ്ടേഷൻ മുഖേനയാണ് ദുരിതാശ്വാസ വിതരണം. പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദിൻ്റെയും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിൻ്റെയും നിർദ്ദേശങ്ങൾക്കനുസൃതമായി അടിയന്തര സഹായം നൽകണമെന്ന് എംബിആർജിഐ സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി പറഞ്ഞതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി (വാം) റിപ്പോർട്ട് ചെയ്തു.
മാനുഷിക പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്ന അറബ് ജനതയെ സഹായിക്കുന്നതിനുള്ള സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന MBRGI വഴിയാണ് ലെബനനിൽ പിന്തുണ നൽകിക്കൊണ്ട് യുഎഇ അതിൻ്റെ ചാരിറ്റബിൾ നിലപാട് തുടരുന്നുതെന്നും മുഹമ്മദ് ബിൻ അബ്ദുല്ല പറഞ്ഞു.
advertisement
കമ്മ്യൂണിറ്റി, സ്ഥാപനങ്ങൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ ലെബനൻ ജനതയെ പിന്തുണയ്ക്കുന്നതിനായി ഒക്ടോബർ 6-ന് “യുഎഇ ലെബനനൊപ്പം” എന്ന ദുരിതാശ്വാസ ക്യാമ്പയിനും യുഎഇ ആരംഭിച്ചു.
ലെബനിൽ തുടരുന്ന സംഘർഷത്തിൽ 2,000-ത്തിലധികം പേർ ഇതിനോടകം മരണപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ അക്രമം രൂക്ഷമായ രീതിയിൽ ലെബനനിൽ വർദ്ധിച്ചിരുന്നു.
Location :
Delhi
First Published :
October 11, 2024 10:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ലെബനനിലെ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന രണ്ടര ലക്ഷം പേർക്ക് ദുബായ് സഹായം