ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമാകാൻ ദുബായിയിലെ ബുർജ് അസീസി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ദുബായിയിലെ ഷെയ്ഖ് സയ്യീദ് റോഡിന് സമീപം നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഉയരം 725 മീറ്റർ ആയിരിക്കും.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടവും ദുബായിയിൽ ഒരുങ്ങുന്നു. യു.എ.ഇയിലെ പ്രധാന സ്വകാര്യ ഡെവലപ്പർമാരായ അസീസി ഡെവലപ്പേഴ്സ് ആണ് ബുർജ് അസീസിയ എന്ന പേരിൽ ലോകത്തിലെ എറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം നിർമ്മിക്കാനൊരുങ്ങുന്നത്. കെട്ടിടത്തിന്റെ ഉയരം കഴിഞ്ഞദിവസം ഇവർ പുറത്തു വിട്ടിരുന്നു. ദുബായിയിലെ ഷെയ്ഖ് സയ്യീദ് റോഡിന് സമീപം നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഉയരം 725 മീറ്റർ ആയിരിക്കും. നിലവിൽ ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയും ദുബായിൽ തന്നെയാണ്. 2010ൽ പൂർത്തിയായ ബുർജ് ഖലീഫയുടെ ഉയരം 828 മീറ്ററാണ്.
131 ൽ അധികം നിലകളുള്ള കെട്ടിടത്തിലെ ഫ്ളാറ്റുകളുടെ വിൽപന 2025 ഫെബ്രുവരിയോടെ ആരംഭിക്കും. 2028ൽ കെട്ടിടം പൂർത്തിയാക്കാനാണുദ്ദേശിക്കുന്നത്. ഓൾ സ്യൂട്ട് സെവൻ സ്റ്റാർ ഹോട്ടലും പെൻ്റ് ഹൌസുകളും, ഹോളിഡേ ഹോമുകളും അപ്പാർട്ടുമെന്റുകളും ബുർജ് അസീസിയിലുണ്ടാകും. ഇതു കൂടാതെ വെൽനെസ് സെന്റർ, സ്വിമ്മിംഗ് പൂൾ, സിനിമാതീയറ്റർ, ജിം, മിനി മാർക്കറ്റ്, കുട്ടികൾക്കുള്ള കളിസ്ഥലം, സ്റ്റീം ബാത്ത് സൌകര്യം, കായിക പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവയും ഇവിടെ ഒരുക്കും.
പതിനൊന്നാം നിലയിൽ എറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹോട്ടൽ ലോബി, 126-ാം നിലയിൽ നിശാ ക്ളബ്, 130-ാം നിലയിൽ ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണ ഡെക്ക്, ദുബായിയിൽ തന്നെ എറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന റെസ്റ്റോറൻ്റ് 122-ാം നിലയിൽ, ദുബായിയിലെ എറ്റവും ഉയരത്തിലുള്ള ഹോട്ടൽ റൂം 118-ാം നിലയിൽ തുടങ്ങിയ പ്രത്യേകതകളുമായാണ് ബുർജ് അസീസി ഒരുങ്ങുന്നത്. ഇവകൂടാതെ ഉന്നത നിലവാരത്തിലുള്ള മറ്റനേകം സൌകര്യങ്ങളു കെട്ടിടത്തിലുണ്ടാകുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
Location :
New Delhi,Delhi
First Published :
September 05, 2024 3:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമാകാൻ ദുബായിയിലെ ബുർജ് അസീസി