മാസപ്പിറ കണ്ടില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച
- Published by:Rajesh V
- news18-malayalam
Last Updated:
ഒമാനിലെ ചെറിയപെരുന്നാള്‍ എന്നാണെന്ന് ചൊവ്വാഴ്ച അറിയാം
റിയാദ്: തിങ്കളാഴ്ച മാസപ്പിറ ദൃശ്യമാകാത്തതിനെ തുടർന്ന് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ച. യുഎഇ, സൗദി, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കും. ഒരു ദിവസം വൈകി റംസാന്‍ വ്രതം ആരംഭിച്ച ഒമാനിലെ ചെറിയപെരുന്നാള്‍ എന്നാണെന്ന് ചൊവ്വാഴ്ച അറിയാം.
റമദാനിലെ 30 നോമ്പും പൂർത്തിയാക്കിയാണ് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. സൗദിയിലെ ഹോത്ത, സുദയർ, തുമൈർ എന്നിവിടങ്ങളിലാണ് മാസപ്പിറ നിരീക്ഷണം നടത്തിയത്. എന്നാല്‍ രണ്ടിടങ്ങളിലും പിറ ദൃശ്യമായില്ല.
മാര്‍ച്ച് 10നാണ് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ വ്രതം തുടങ്ങിയത്. ഒമാനില്‍ മാര്‍ച്ച് 11ന് വ്രതം തുടങ്ങി.
Location :
New Delhi,New Delhi,Delhi
First Published :
April 08, 2024 9:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
മാസപ്പിറ കണ്ടില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച