നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • പ്രവാസി മലയാളി ഹൃദയാഘാതം മൂലം അൽ ഐനിൽ മരിച്ചു; അന്ത്യം ജോലിക്ക് പോകാൻ ഒരുങ്ങുമ്പോൾ

  പ്രവാസി മലയാളി ഹൃദയാഘാതം മൂലം അൽ ഐനിൽ മരിച്ചു; അന്ത്യം ജോലിക്ക് പോകാൻ ഒരുങ്ങുമ്പോൾ

  വ്യാഴം രാവിലെ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയും ഉടൻ തന്നെ മരണം സംഭവിക്കുകയുമായിരുന്നു.

  sameer

  sameer

  • Share this:
   ദുബായ്: ജോലിക്കു പോകാൻ ഒരുങ്ങുന്നതിനിടെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. അൽ ഐനിലെ താമസസ്ഥലത്താണ് സംഭവം. മലപ്പുറം, വേങ്ങര ഇരിങ്ങല്ലൂർ കോട്ടപ്പറമ്പ് സ്വദേശി മേലേതൊടി സമീർ (45) ആണ് വ്യാഴാഴ്ച രാവിലെ ഹൃദയാഘാതം മൂലം മരിച്ചത്. അൽഐൻ ഖബീസിയിലെ അൽ ഹത്താ സാലൂൺ ഉടമയാണ്.

   വ്യാഴം രാവിലെ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയും താമസ സ്ഥലത്ത് വെച്ച് തന്നെ കുഴഞ്ഞു വീണു മരിക്കുകയുമായിരുന്നു. റസീനയാണ് സമീറിന്‍റെ ഭാര്യ, മക്കൾ: സിനാൻ, റയാൻ. മൃതദേഹം ഇപ്പോൾ അൽ ഐൻ, അൽ ജീമി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമം തുടർന്നു വരുന്നു.

   കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിൽ കെട്ടിടത്തിന്‍റെ ഏഴാം നിലയിൽനിന്ന് വീണു പ്രവാസി മലയാളി മരിച്ചു. കുവൈത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ തുരുത്തിശേരി മേക്കാട്​ ചെട്ടിക്കാട്ട്​ വീട്ടിൽ വിനോദ്​ (37) ആണ്​ മരിച്ചത്​. മംഗഫ്​ ബ്ലോക്ക്​ നാലിൽ യൂറോപ്യൻ ടെലിഫോൺ സെൻററിന്​ സമീപത്തെ ഫ്ലാറ്റിലാണ്​ സംഭവം. അഹ്​മദി ഗ്ലോബൽ ഇൻറർനാഷനൽ കമ്പനിയിൽ സെയിൽസ്​ അസിസ്​റ്റൻറായിരുന്നു. ഭാര്യ: ജ്യോതി (നഴ്​സ്​, കുവൈത്ത്​). രണ്ട്​ മക്കളുണ്ട്​. പിതാവ്​: മുരളീധരൻ നായർ. മാതാവ്​: സതി. മൃതദേഹം കുവൈറ്റിലെ ആശുപത്രി മോർച്ചറിയിൽ.

   കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവത്തിൽ ദുബായിൽനിന്ന് സൗദിയിലേക്കു പോകുന്ന വഴി പ്രവാസി മലയാളിയായ യുവാവ് മരിച്ചു. അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങി വരുന്നതിനായി ദുബായിൽ എത്തിയ കൊല്ലം സ്വദേശിയാണ് മരിച്ചു. ജുബൈൽ സൗദി സ്പെഷ്യലൈസ്ഡ്​ ജനറൽ കോൺട്രാക്ടിങ് എസ്​റ്റാബ്ലിഷ്‌മെൻറ്​ (എസ്.എ.എസ്.പി) കമ്പനിയിലെ പ്രൊജക്റ്റ് കോ-ഓഡിനേറ്ററായിരുന്ന കൊല്ലം കുണ്ടറ പെരുമ്പുഴ ആശുപത്രി ജങ്ഷനിൽ ശിവശങ്കരപ്പിള്ളയുടെ മകൻ സുധീഷ് എസ്. പിള്ള (38) ആണ് ദുബായിലെ ആശുപത്രിയിൽ മരിച്ചത്.

   You May Also Like- Fact Check:'വാട്സാപ്പ് സർക്കാർ നിരീക്ഷണത്തിൽ; കോളുകൾ റെക്കോർഡ് ചെയ്യും'; പ്രചാരണത്തിന്റെ സത്യാവസ്ഥ എന്ത്?

   രണ്ടുമാസം മുമ്പ് അവധിക്ക് നാട്ടിൽ പോയി, തിരികെയെത്തി ദുബൈയിൽ ക്വാറൻറീനിൽ കഴിയുകയായിരുന്നു. ഹോട്ടൽ മുറിയിൽ ബോധരഹിതനായ സുധീഷിനെ ദുബായിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിലായിരുന്ന സുധീഷ് കഴിഞ്ഞ ദിവസം മരിച്ചു. കോവിഡ് ഫലം നെഗറ്റിവ് ആയിരുന്നു. സുധീഷിന്‍റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഭാര്യ: ജീന. രണ്ടു സഹോദരന്മാരുണ്ട്.

   മറ്റൊരു സംഭവതതിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജുബൈലില്‍ ദീര്‍ഘനാളായി ഇലക്‌ട്രീഷ്യന്‍ ആയി ജോലി ചെയ്യുന്ന കായംകുളം ഒന്നാം കുറ്റി തെക്കേ താനുവേലില്‍ മുരളീധരനെ (53) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സോണി പള്ളിയുടെ സമീപത്തെ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം.

   മൃതദേഹം പൊലീസ് എത്തി ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം, കോവിഡ് പരിശോധന ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായശേഷമായിരിക്കും മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്ന കാര്യത്തിൽ തീരുമാനമാകുക. ഭാര്യ: സിന്ധു. രണ്ടു മക്കളുണ്ട്.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Anuraj GR
   First published: