Fact Check:'വാട്സാപ്പ് സർക്കാർ നിരീക്ഷണത്തിൽ; കോളുകൾ റെക്കോർഡ് ചെയ്യും'; പ്രചാരണത്തിന്റെ സത്യാവസ്ഥ എന്ത്?
Fact Check:'വാട്സാപ്പ് സർക്കാർ നിരീക്ഷണത്തിൽ; കോളുകൾ റെക്കോർഡ് ചെയ്യും'; പ്രചാരണത്തിന്റെ സത്യാവസ്ഥ എന്ത്?
സന്ദേശത്തില്‍ സംശയം ഉന്നയിച്ച് നിരവധി പേര്‍ വന്നതോടെ എന്താണ് വാസ്തവമെന്ന് വ്യക്തമാക്കി കേരള പൊലീസ് രംഗത്തെത്തി.
News18 Malayalam
Last Updated :
Share this:
നാളെ മുതൽ വാട്സ്ആപ്പിനും വാട്സ്ആപ്പ് കോൾസിനും പുതിയ നിയമങ്ങള്‍ നടപ്പാകുന്നതായി സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം ആളുകളെ ആശങ്കയിലാക്കിയിരിക്കുകയാണ്. മെസ്സേജുകള്‍ ഗവണ്‍മെന്‍റ് നിരീക്ഷിക്കുന്നതായും കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതായും പ്രചാരണത്തില്‍ പറയുന്നു.
വാട്‌സാപ്പ് മാത്രമല്ല, ഫേസ്ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷണത്തിലാണ് എന്നും വൈറല്‍ സന്ദേശത്തില്‍ പറയുന്നു. പ്രധാനമായും വാട്‌സാപ്പിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. സന്ദേശത്തില്‍ സംശയം ഉന്നയിച്ച് നിരവധി പേര്‍ വന്നതോടെ എന്താണ് വാസ്തവമെന്ന് വ്യക്തമാക്കി കേരള പൊലീസ് രംഗത്തെത്തി.
'സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്നതാണ് സത്യം. ഇക്കാര്യം കേരള പൊലീസ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. വ്യാജ പ്രചാരണങ്ങളില്‍ ആരും വീഴരുത്, പ്രചരിപ്പിക്കരുത്.'- കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.
കേരള പൊലീസിന്റെ അറിയിപ്പ്
നാളെ മുതൽ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ, Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കണ്ടു, എല്ലാ കോളുകളും റെക്കോർഡ് ചെയ്യും.... എന്ന രീതിയിൽ വാട്സാപ്പിൽ പ്രചരിക്കുന്ന വാർത്ത ശരിയാണോ എന്ന് ചോദിച്ചുകൊണ്ട് നിരവധി പേർ ഈ പേജിലേക്ക് മെസ്സേജ് അയക്കുന്നുണ്ട്. ഈ വാർത്ത വ്യാജമാണെന്ന് കേന്ദ്ര ഗവൺമെന്റിന്റെ ഫാക്ട് ചെക്ക് വിഭാഗമായ PIB Fact Check നേരത്തെ തന്നെ വിശദീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. ലിങ്ക്കാണുക.
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴിലുള്ള വസ്‌തുതാ പരിശോധനാ വിഭാഗമായ പിഐബി ഫാക്‌ട് ചെക്ക് ജനുവരി 29ന് ഇത് സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
दावा: एक #Whatsapp मैसेज में दावा किया जा रहा है कि केंद्र सरकार ने व्हाट्सएप्प और फोन कॉल के लिए नए संचार नियम लागू किए हैं। #PIBFactCheck: यह दावा #फ़र्ज़ी है। केंद्र सरकार ने व्हाट्सएप्प व फोन कॉल के संबंध में नए संचार नियम लागू करने की ऐसी कोई घोषणा नहीं की है। pic.twitter.com/5D7v8xthc0
പൊലീസിന്റെ മുന്നറിയിപ്പ് വന്നിട്ടും വാട്സാപ്പ് ഗ്രൂപ്പുകളിലെല്ലാം സന്ദേശം വ്യാപകമായി പ്രചരിക്കുകയാണ്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.