ഷാർജയിൽ കോഴിക്കോട് സ്വദേശികളായ അച്ഛനും മകളും മുങ്ങിമരിച്ചു; അപകടം കടലിൽ കുളിക്കുന്നതിനിടെ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിതാവും അപകടത്തില്‍പ്പെട്ടത്.
ഷാര്‍ജ: കടലില്‍ കുളിക്കുന്നതിനിടെ കോഴിക്കോട് സ്വദേശികളായ അച്ഛനും മകളും മുങ്ങി മരിച്ചു. കോഴിക്കോട് ബാലുശേരി ഇയ്യോട് താഴേചന്തംകണ്ടിയില്‍ ഇസ്മായില്‍ (47), മകള്‍ അമല്‍ ഇസ്മായില്‍ (18) എന്നിവരാണ് മരിച്ചത്. കുടുംബസമേതം കടലില്‍ കുളിക്കുമ്പോഴായിരുന്നു അപകടം. ഷാര്‍ജയുടെയും അജ്മാന്റെയും അതിര്‍ത്തി മേഖലയിലായിരുന്നു സംഭവം.
കടലില്‍ കുളിക്കുന്നതിനെ അമല്‍ ഒഴുക്കില്‍പ്പെട്ടു. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിതാവും അപകടത്തില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയെ രക്ഷിച്ചു.
മൃതദേഹങ്ങള്‍ ഷാര്‍ജ കുവൈത്ത് ആശുപത്രിയിലേക്ക് മാറ്റി. ദുബൈ ആര്‍.ടി.എ ജീവനക്കാരനായിരുന്നു ഇസ്മായില്‍.
Location :
First Published :
November 26, 2020 3:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഷാർജയിൽ കോഴിക്കോട് സ്വദേശികളായ അച്ഛനും മകളും മുങ്ങിമരിച്ചു; അപകടം കടലിൽ കുളിക്കുന്നതിനിടെ