മാറ്റത്തിന്റെ കാറ്റുമായി മാർപാപ്പ ഇന്ന് യു.എ.ഇയില്‍
Last Updated:
ഇന്ന് രാത്രി 10ന് അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലാണ് മാര്‍പാപ്പയെ വരവേല്‍ക്കുന്നത്.
ദുബായ്: മാനവ സാഹോദര്യ സംഗമത്തില്‍ പങ്കെടുക്കാനായി കത്തോലിക്കാ സഭായുടെ ആഗോള തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് യു.എ.ഇയിലെത്തും. ഞായറാഴ്ച രാത്രി 10ന് അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലാണ് മാര്‍പാപ്പയെ വരവേല്‍ക്കുന്നത്. മാനവ സാഹോദര്യ സംഗമത്തില്‍ പങ്കെടുക്കാനെത്തുന്ന മമാര്‍പ്പാപ്പ അല്‍ മുഷ്‌റിഫ് കൊട്ടാരത്തില്‍ താമസിക്കും.
അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണത്തെ തുടര്‍ന്നാണ് മാര്‍പ്പാപ്പ യു.എ.ഇ സന്ദര്‍ശിക്കുന്നത്. അബുദാബി എമിറേറ്റ്‌സ് പാലസില്‍ ഇന്നു മുതലാണ് മാനവസോഹോദര്യ സംഗമം. വിവധ രാജ്യങ്ങളില്‍ നിന്നും എഴുനൂറോളം മതപ്രതിനിധികളാണ് ചടങ്ങിനെത്തുന്നത്. ഫൗണ്ടഴ്‌സ് മെമ്മോറിയലില്‍ നാളെ നടക്കുന്ന സമാപനയോഗത്തിലാണ് മാര്‍പ്പാപ്പ പങ്കെടുക്കുന്നത്.
ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ.അഹ്മദ് അല്‍ തയ്യിബ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും.
advertisement
നാളെ പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തുന്ന മാര്‍പ്പാപ്പയെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിക്കും. കേരളത്തില്‍ നിന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍, കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മലപ്പുറം മഅദിന്‍ അക്കാദമി ചെയര്‍മാനുമായ ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി അമൃതസ്വരൂപാനന്ദപുരി തുടങ്ങിയവരും സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.
advertisement
Location :
First Published :
Feb 03, 2019 9:02 AM IST










