സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപനക്കാരൻ മരിച്ചു
- Published by:Sarika N
- news18-malayalam
Last Updated:
ഡിസംബർ 24-ന് രാത്രി നാട്ടകം കോളജ് കവലയിൽ വച്ചായിരുന്നു അപകടം
കോട്ടയം: സീരിയൽ നടൻ സിദ്ധാർഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ലോട്ടറി വിൽപനക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജ് (60) ആണ് മരിച്ചത്. ഡിസംബർ 24-ന് രാത്രി നാട്ടകം കോളജ് കവലയിൽ വച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തങ്കരാജ് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോട്ടയം ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ സിദ്ധാർഥിന്റെ കാർ മറ്റ് വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് കാൽനടയാത്രക്കാരനായ ലോട്ടറി വിൽപനക്കാരനെ ഇടിച്ചുതെറിപ്പിച്ചത്.
അപകടസമയത്ത് സിദ്ധാർഥ് പ്രഭു മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യപരിശോധനയിൽ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിദ്ധാർഥ് പ്രഭുവിനെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാൽ തങ്കരാജ് മരിച്ച സാഹചര്യത്തിൽ സിദ്ധാർഥിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. നടനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. അപകടമുണ്ടാക്കിയ വാഹനം നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. 'തട്ടീം മുട്ടീം' എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതനായ നടനാണ് സിദ്ധാർഥ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
Jan 02, 2026 8:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപനക്കാരൻ മരിച്ചു




