സൗദിയിൽ കോഴിക്കോട് സ്വദേശി കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു
- Published by:ASHLI
- news18-malayalam
Last Updated:
ജോലിയുടെ ഭാഗമായാണ് നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിനു മുകളിൽ അബ്ദുൽ റസാഖ് എത്തിയത്
റിയാദ്: സൗദിയിൽ മലയാളി കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, ദഹ്റാൻ റോഡിലെ ഗൾഫ് പാലസിന് സമീപത്താണ് സംഭവം. കോഴിക്കോട് സ്വദേശി പുതിയ പന്തക്കലകത്ത് അബ്ദുൽ റസാഖ് ആണ് മരിച്ചത്. നിർമാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്നും വീഴുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം ജോലിയുടെ ഭാഗമായാണ് നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിനു മുകളിൽ അബ്ദുൽ റസാഖ് എത്തിയത്. ഇതിനിടെ അബദ്ധത്തിൽ കെട്ടിടത്തിൽ നിന്നും തെന്നി വീഴുകയായിരുന്നു. പരേതനായ മൊയ്‌തീൻ വീട്ടിൽ അബ്ദുള്ള കോയയുടെയും പുതിയ പന്തക്കലകത്ത് കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: പുതിയ പൊന്മാണിച്ചിന്റകം കുഞ്ഞു. മക്കൾ: അബ്ദുള്ള (റിയാദ്), ഹസ്ന (ദമ്മാം), ഡോ. അഹലാം (പാലക്കാട്), അഫ്നാൻ (യു. എസ്സ്).
മരുമക്കൾ: പുതിയ മാളിയേക്കൽ യാസ്സർ (റിയാദ്), ഡോ. ദലീൽ, ഐബക്ക് ഇസ്മായിൽ, അൻസില താജ്. സഹോദരങ്ങൾ: പി.പി. അബ്ദുൽ കരീം, റുഖിയ, ഫാത്തിമ, ഹാജറ, റൗമ, റാബിയ, ആമിനബി.ഖബറടക്കം സമയം പിന്നീട് അറിയിക്കാമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമ നടപടിക്രമങ്ങൾ നടന്ന് വരുന്നു. മൃതദേഹം ദമാം മെഡിക്കൽ കോംപ്ലക്സ് ആശുപതിയിൽ സൂക്ഷിച്ചിരിക്കുന്നു. അദ്ദേഹം ദമ്മാമിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനായിരുന്നു.
Location :
New Delhi,Delhi
First Published :
Apr 25, 2025 11:32 AM IST










