കുവൈറ്റ് തീപിടിത്തം: മരിച്ച 49 പേരിൽ 46 ഇന്ത്യക്കാർ; 24 മലയാളികൾ

Last Updated:

ബുധൻ പുലർച്ച നാലരയോടെയുണ്ടായ ദുരന്തത്തിൽ ആകെ 49 പേരാണു മരിച്ചത്

(Image: AFP)
(Image: AFP)
കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച മുഴുവൻ പേരെയും തിരച്ചറിഞ്ഞതായി വിവരം. 49 പേരിൽ 46 പേർ ഇന്ത്യക്കാരാണ്. മൂന്ന് പേർ ഫിലിപ്പീൻസിൽ നിന്നുള്ളവരാണ്. 24 മലയാളികൾക്കാണ് തീപിടിത്തത്തിൽ ജീവൻ നഷ്ടമായത്. ഏഴുപേർ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. മൂന്നുപേർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരുമാണെന്ന് കുവൈറ്റ് അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഉത്തർപ്രദേശ്- 4, ഒഡീഷ- 2, കർണാടക-1, പഞ്ചാബ്-1, ഹരിയാന- 1, ജാർഖണ്ഡ്- 1, പശ്ചിമ ബംഗാൾ-1, മഹാരാഷ്ട്ര-1, ബിഹാർ-1 എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം.
കുവൈറ്റിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വീടുകളിലേക്കെത്തിക്കാൻ കൊച്ചിയിൽ ആംബുലൻസുകൾ സജ്ജീകരിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. മൃതദേഹങ്ങള്‍ ഒന്നിച്ചു നാട്ടിലെത്തിക്കാനാണു ശ്രമിക്കുന്നതെന്ന് നോര്‍ക്ക സെക്രട്ടറി കെ വാസുകി വ്യക്തമാക്കി. 9 മലയാളികൾ ചികിത്സയിലാണെന്നു നോര്‍ക്ക സിഇഒ അജിത് കോളശേരി പറഞ്ഞു.
മലയാളികളടക്കമുള്ളവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകുന്നതിനു വിമാനം ക്രമീകരിക്കാൻ കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നിർദേശം നൽകി. ബുധൻ പുലർച്ച നാലരയോടെയുണ്ടായ ദുരന്തത്തിൽ ആകെ 49 പേരാണു മരിച്ചത്. സംഭവത്തെ തുടർന്ന് കെട്ടിട, കമ്പനി ഉടമകൾ, കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനായ ഈജിപ്തുകാരൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
advertisement
കുവൈറ്റ് പുറത്തുവിട്ട പട്ടിക
മരിച്ച മലയാളികൾ
1. അരുൺ ബാബു (തിരുവനന്തപുരം)
2. നിതിൻ കൂത്തൂർ (കണ്ണൂർ)
3. തോമസ് ‌ഉമ്മൻ (പത്തനംതിട്ട)
4. മാത്യു തോമസ്‌‌ (ആലപ്പുഴ)
5. ആകാശ് എസ് നായർ (പത്തനംതിട്ട)
6. രഞ്ജിത് (കാസർഗോഡ്)
7. സജു വർഗീസ് (പത്തനംതിട്ട)
8. കേളു പൊന്മലേരി (കാസർഗോഡ്
9. സ്റ്റെഫിൻ ഏബ്രഹാം സാബു (കോട്ടയം)
10. എം പി ബാഹുലേയൻ (മലപ്പുറം)
11. കുപ്പന്റെ പുരയ്ക്കൽ നൂഹ് (മലപ്പുറം)
advertisement
12. ലൂക്കോസ്/സാബു (കൊല്ലം)
13. സാജൻ ജോർജ് (കൊല്ലം)
14. പി വി മുരളീധരൻ (പത്തനംതിട്ട)
15. വിശ്വാസ് കൃഷ്ണൻ (കണ്ണൂർ)
16. ഷമീർ ഉമറുദ്ദീൻ (കൊല്ലം)
17. ശ്രീഹരി പ്രദീപ് (കോട്ടയം)
18. ബിനോയ് തോമസ്
19. ശ്രീജേഷ് തങ്കപ്പൻ നായർ
20. സുമേഷ് പിള്ള സുന്ദരൻ
21. അനീഷ് കുമാർ ഉണ്ണൻകണ്ടി
22. സിബിൻ തേവരോത്ത് ഏബ്രഹാം
23. ഷിബു വർഗീസ്
മരിച്ച ഇതരസംസ്ഥാനക്കാർ
1. വീരച്ചാമി മാരിയപ്പൻ - തമിഴ്നാട്
advertisement
2. ചിന്നദുരൈ കൃഷ്‌ണമൂർത്തി - തമിഴ്നാട്
3. ശിവശങ്കർ ഗോവിന്ദ് - തമിഴ്നാട്
4. രാജു എബമീസൻ- തമിഴ്നാട്
5. കറുപ്പണ്ണ രാമു - തമിഴ്നാട്
6. ബുനാഫ് റിച്ചഡ് റോയ് ആനന്ദ മനോഹരൻ - തമിഴ്നാട്
7. മുഹമ്മദ് ഷെരീഫ്- തമിഴ്നാട്
8. സത്യനാരായണ മൊല്ലേട്ടി - ആന്ധ്ര
9. ഈശ്വരുഡു മീസാല- ആന്ധ്ര
10. ലോകനാഥം താമഡ - ആന്ധ്ര
11. ഷിയോ ശങ്കർ സിങ് - ബിഹാർ
advertisement
12. മഹമ്മദ് ജാഹോർ- ഒഡീഷ
13. സന്തോഷ് കുമാർ ഗൗഡ - ഒഡീഷ
14. വിജയകുമാർ പ്രസന്ന - കർണാടക
15. ഡെന്നി ബേബി കരുണാകരൻ - മഹാരാഷ്ട്ര
16. ദ്വാരികേഷ് പട്ട നായിക്- ബംഗാൾ
17. പ്രവീൺ മാധവ് സിങ്- ഉത്തർ പ്രദേശ്
18. ജയ്റാം ഗുപ്ത - ഉത്തർ പ്രദേശ്
19. അംഗദ് ഗുപ്ത - ഉത്തർ പ്രദേശ്
20. എംഡി അലി ഹുസൈൻ - ജാർഖണ്ഡ്
advertisement
21. അനിൽ ഗിരി - ഹരിയാന
22. ഹിമത് റായ്- പഞ്ചാബ്
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുവൈറ്റ് തീപിടിത്തം: മരിച്ച 49 പേരിൽ 46 ഇന്ത്യക്കാർ; 24 മലയാളികൾ
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement