COVID 19| ദുബായും ലോക്ക്ഡൗണിലേക്ക്: മെട്രോ, ട്രാം സർവീസുകൾ നിർത്തി; 24 മണിക്കൂറും അണുനശീകരണം
- Published by:Rajesh V
- news18-malayalam
Last Updated:
പകല്‍ സമയത്തും അത്യവശ്യ കാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുത്. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നിയമ നടപടി.
ദുബായ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണിന് സമാനമായ കടുത്ത നടപടികളിലേക്ക് ദുബായ്. രണ്ടാഴ്ചക്കാലത്തേക്കുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. ദുബായ് മെട്രോ, ട്രാം എന്നിവ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെച്ചു.
പകല്‍ സമയത്തും അത്യവശ്യ കാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുത്. സൂപ്പര്‍മാര്‍ക്കറ്റുകളും ഫാര്‍മസികളും ഉള്‍പ്പെടെയുള്ള അവശ്യസര്‍വീസുകള്‍ക്ക് വിലക്ക് ബാധകമല്ല. എന്നാല്‍ ഒരു കുടുംബത്തില്‍ നിന്ന് ഭക്ഷ്യവസ്തുക്കളോ മരുന്നുകളോ വാങ്ങാനായി ഒരാള്‍ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂവെന്നാണ് നിർദേശം.
You may also like:പൂച്ചകളിൽ നിന്ന് പൂച്ചകളിലേക്ക് വൈറസ് വ്യാപനമുണ്ടാകും: പഠനം [NEWS]മകന് കോവിഡ്; അമ്മയുടെ മരണാനന്തര ചടങ്ങിൽ ഭക്ഷണം കഴിച്ചത് 1500 പേര്‍ [NEWS]വീട്ടിൽവെച്ചുതന്നെ അനായാസം മാസ്ക്ക് നിർമ്മിക്കുന്നത് എങ്ങനെയെന്ന് പറഞ്ഞുതരാം [NEWS]
നിലവില്‍ അണുനശീകരണം കാരണം രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ആറ് മണി വരെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിരോധിച്ചിരുന്നു. ഇനിയുള്ള രണ്ടാഴ്ചത്തേക്ക് 24 മണിക്കൂറും അണുനശീകരണ പ്രവര്‍ത്തനം തുടരും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉന്നതാധികാര സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
advertisement
നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുള്ള മേഖലകൾ
- ആരോഗ്യ രംഗം (ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസികൾ)
- ഭക്ഷ്യവിതരണ ഔട്ട്ലെറ്റുകൾ (യൂണിയൻ കോഓപ്പറേറ്റീവ്
- ഔട്ട്ലെറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, പലചരക്ക് കടകൾ)
- ഭക്ഷണ, മരുന്ന് വിതരണ സേവനങ്ങൾ
- റസ്റ്റോറന്റുകൾ (ഹോം ഡെലിവറി മാത്രം)
- മരുന്ന്, മെഡിക്കൽ ഉപകരണ നിർമാണം
- വ്യവസായ മേഖല (പ്രധാനപ്പെട്ടവ മാത്രം)
- വ്യവസായ ഉത്പന്നങ്ങളുടെയും അവശ്യ സാധനങ്ങളുടെയും വിതരണം
- കുടിവെള്ള വിതരണം, വൈദ്യുതി, ഇന്ധനവിതരണം
- വാർത്താവിനിമയം
- മാധ്യമങ്ങൾ
- വിമാനത്താവളങ്ങൾ, വിമാന കമ്പനികൾ, തുറമുഖങ്ങൾ, ഷിപ്പിംഗ്
- കസ്റ്റംസ് ഡ്യൂട്ടി
- പൊതു- സ്വകാര്യ സുരക്ഷാ സേവനങ്ങൾ
- മാലിന്യ ശേഖരണം ഉൾപ്പെടെയുള്ള സേവനങ്ങൾ
- കൊറോണ വൈറസ് വ്യാപനത്തിനെതിരെ പ്രവർത്തിക്കുന്ന പൊതു- സ്വകാര്യ വിഭാഗങ്ങൾ
- പൊതുഗതാഗതം( ബസുകളും ടാക്സികളും മാത്രം). മെട്രോ, ട്രാം സർവീസുകൾ റദ്ദ് ചെയ്തിട്ടുണ്ട്.
- നിർമാണ മേഖല, തൊഴിൽ കമ്മിറ്റികൾ
advertisement
താഴെ പറയുന്ന വിഭാഗങ്ങൾ രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ടുവരെ മാത്രം
- ബാങ്കുകൾ, എക്സ്ചേഞ്ച് സെന്ററുകൾ
- സാമൂഹ്യക്ഷേമ സേവനങ്ങൾ
- ലോൺട്രി സേവനങ്ങൾ (അനുമതി നൽകിയിട്ടുള്ള ഔട്ട്ലെറ്റുകൾ മാത്രം)
- മെയിന്റനൻസ് സർവീസുകൾ
Location :
First Published :
April 05, 2020 6:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
COVID 19| ദുബായും ലോക്ക്ഡൗണിലേക്ക്: മെട്രോ, ട്രാം സർവീസുകൾ നിർത്തി; 24 മണിക്കൂറും അണുനശീകരണം