ഭോപ്പാൽ: മധ്യപ്രദേശിൽ ദുബായിൽ നിന്നെത്തിയ ആളിൽ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മോറേന എന്ന ഗ്രാമം അടച്ചിട്ടു. പ്രവാസിക്കും 11 കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചത്. സമൂഹവ്യാപനം ഉണ്ടായേക്കാമെന്ന ആശങ്കയെ തുടർന്നാണ് ഗ്രാമം അടച്ചത്.
ഇയാൾ മാര്‍ച്ച് 25ന് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. നാല് ദിവസങ്ങള്‍ക്കുശേഷമാണ് ഇയാളും ഭാര്യയും ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിയത്. വ്യാഴായ്ച ദമ്പതികള്‍ക്കു കോവിഡ്-19 സ്ഥിരീകരിച്ചതോടെ ഇവരുമായി ഇടപഴകിയവരോടു ക്വാറന്റീനില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.
ഇയാളുടെ 23 ബന്ധുക്കളില്‍ 10 പേര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചതോടെ ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും കണ്ടെത്താന്‍ അധികൃതര്‍ ശ്രമം തുടങ്ങി.സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ച 12 പേരില്‍ 8 പേരും സ്ത്രീകളാണ്.
രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഇന്നും മൂന്നുപേര്‍ മരിച്ചു. കര്‍ണാടകയിലും രാജ്യസ്ഥാനിലും മധ്യപ്രദേശിലുമാണ് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3000 കടന്നു. 24 മണിക്കൂറിനിടെ 601 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.