'പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരും'; സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി എം.എ. യൂസഫലി

Last Updated:

സമൂഹമാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങളെ ഭയമില്ലെന്നും ഇത്തരം ആരോപണങ്ങളെ അവഗണിക്കുന്നുവെന്നും യൂസഫലി പറഞ്ഞു

ദുബായ്: ലൈഫ് മിഷൻ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങൾ തന്നെയോ ലുലു ഗ്രൂപ്പിനെയോ ബാധിക്കില്ലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ലൈഫ് മിഷൻ വിഷയത്തിൽ എം എ യൂസഫലിക്ക് ഇ ഡി നോട്ടിസ് അയച്ചുവെന്ന വാർത്തയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യൽമീഡിയ ആരോപണങ്ങളിൽ ഭയമില്ല. 65,000 പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു. 310 കോടി രൂപ ഇന്ത്യയ്ക്ക് പുറത്തും 25 കോടി രാജ്യത്തിനകത്തും ശമ്പളം കൊടുക്കുന്ന സ്ഥാപനമാണ് ലുലു. എന്നും പാവപ്പെട്ടവരോടൊപ്പമാണെന്നും പലവിഷയങ്ങളും പ്രതികരണം അർഹിക്കുന്നില്ലെന്നും യൂസുഫലി പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങളെ ഭയമില്ലെന്നും ഇത്തരം ആരോപണങ്ങളെ അവഗണിക്കുന്നുവെന്നും യൂസഫലി പറഞ്ഞു. പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരുമെന്നും ഇ ഡി നോട്ടീസ് അയച്ചതിനെക്കുറിച്ച് അത് റിപ്പോർട്ട് ചെയ്തവരോട് ചോദിക്കണമെന്ന് യൂസഫലി കൂട്ടിച്ചേര്‍ത്തു.
advertisement
ഹൈദരാബാദിലേക്ക് സ്വപ്നയുടെ സ്ഥലം മാറ്റത്തിന് പിന്നിൽ യൂസഫലി ആണെന്ന് സിഎം രവീന്ദ്രനോട് പറഞ്ഞിരുന്നുവെന്ന എം ശിവശങ്കറിന്‍റെ ചാറ്റ് നേരത്തെ പുറത്ത് വന്നിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
'പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരും'; സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി എം.എ. യൂസഫലി
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement