കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് അടച്ച ദുബായിലെ പ്രധാന റോഡുകൾ തുറന്നു. ഷാർജയിലേക്കുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് റോഡും ഷെയ്ഖ് സയിദ് റോഡിലെ ആദ്യ ഇന്‍റർചേഞ്ചുമാണ് ഇരു ദിശകളിലേക്കുമായി തുറന്നത്.
ദുബായി പൊലീസും റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയും അറിയിച്ചതാണ് ഇക്കാര്യം.
മഴയെ തുടർന്ന് റോഡുകളിൽ വെള്ളം കയറിയ സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർക്ക് ഉപയോഗിക്കാൻ കഴിയുന്ന മറ്റ് റോഡുകൾ റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ ദുബായിലെ മിക്ക റോഡുകളിലും വെള്ളം കയറിയിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.