advertisement

Oman | ഒമാനിൽ മലയാളി വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Last Updated:

ഭക്ഷണം വാങ്ങാന്‍ പുറത്തേക്ക്​ പോയി തിരിച്ചു വന്നപ്പോഴാണ് വിനയൻ മകനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

Oman
Oman
മസ്​കറ്റ്​: ഒമാനിൽ മലയാളി വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒമാൻ ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രിയിലാണ് മലയാളി വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ സ്വദേശിയായ വിനയൻ എന്നയാളുടെ മകന്‍ വിമല്‍ കൃഷ്ണനെ (15) ആണ്​ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്​. ഇ​​ബ്രി ഇന്ത്യന്‍ സ്​കൂള്‍ പത്താം ക്ലാസ്​ വിദ്യാര്‍ഥിയാണ്​. വെള്ളിയാഴ്​ച ഉച്ചക്കായിരുന്നു സംഭവം.
വിനയന്‍ ഇബ്രിയിലെ സയന്‍സ്​ കോളജ്​ അധ്യാപകനാണ്​. ഭക്ഷണം വാങ്ങാന്‍ പുറത്തേക്ക്​ പോയി തിരിച്ചു വന്നപ്പോഴാണ് വിനയൻ മകനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
സൗദി അറേബ്യയിലെ (Saudi Arabia) ദമാമിൽ (Dammam) ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് (Kozhikode) ഫറോക്ക് കോടമ്ബുഴ ചാത്തംപറമ്പ് കുപ്പാമഠത്തില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ അബൂബക്കര്‍ സിദ്ധിഖ് (43) ആണ്​ മരിച്ചത്.​ അല്‍അഹ്​സ ചെക്ക്​ പോസ്റ്റിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്.
advertisement
കമ്പനിയിലെ ജോലിക്കാരുമായി ജോലി സ്ഥലത്തേക്ക്​ തിരിക്കുന്നതിനിടെയാണ് ദാരുണമായ അപകടം ഉണ്ടായത്. ഈ സമയം വാഹനത്തിന്റെ പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചതായി സംശയം തോന്നി. ഇക്കാര്യം പരിശോധിക്കാനായി വാഹനം നിർത്തി പുറത്തേക്കിറങ്ങുന്നതിനിടെ തൊട്ടടുത്തുള്ള ട്രാക്കിലൂടെ അമിത വേഗത്തിലെത്തിയ മറ്റൊരു വാഹനം സിദ്ദിഖിനെ ഇടിച്ചു തെറിപ്പിക്കുകായിരുന്നു.
വാഹനം ഇടിച്ചു തെറിപ്പിച്ച സിദ്ദിഖ് തല്‍ക്ഷണം മരിച്ചു. സിദ്ദിഖിനെ ഇടിച്ച വാഹനം നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോയി. മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. വിവിധ മലയാളി സന്നദ്ധ പ്രവർത്തകർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഇടിച്ച വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
advertisement
രണ്ടാഴ്ച മുന്‍പ് ഒമാനിലെത്തിയ കൊല്ലം സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
രണ്ടാഴ്ച മുന്‍പ് ഒമാനിലെത്തിയ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് തുണ്ടില്‍ വീട്ടില്‍ ബിജിലി ബേബിയെയാണ് (29) മസ്‌കത്ത് അസൈബയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ രണ്ടാം നിലയിലുള്ള കോണിച്ചുവട്ടില്‍ വീണ് മരിച്ച നിലയിലാണ് കണ്ടത്.
advertisement
എം.എസ്.സി നഴിസിംങ്ങിന് ശേഷം പൂനെയില്‍ ജോലി നോക്കുകയായിരുന്ന ബിജിലി രണ്ടാഴ്ച മുമ്പാണ് നാട്ടില്‍ നിന്ന് ഒമാനിലെത്തിയത്. ഭര്‍ത്താവ് ജോണ്‍ കോശി ഒമാനിലെ പ്രമുഖ കമ്പനിയില്‍ ഓട്ടോമോട്ടീവ് വിഭാഗം ജീവനക്കാരനാണ്.
2015ല്‍ വിവാഹം കഴിഞ്ഞ ശേഷം 2017ല്‍ ബിജിലിയും ഭര്‍ത്താവിനൊപ്പം ഒമാനിലേക്ക് പോയിരുന്നു. അടുത്തിടെ നാട്ടിലായിരുന്ന ഇവര്‍ വിസ പുതുക്കാനായി കഴിഞ്ഞ 28നാണ് തിരികെ ഒമാനിലെത്തിയത്.
ആയുര്‍ പെരുങ്ങളൂര്‍ കൊടിഞ്ഞിയില്‍ ബിജിലിഭവനില്‍ ബേബിയുടേയും ലാലിയുടേയും മകളാണ് ബിജിലി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Oman | ഒമാനിൽ മലയാളി വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement