ഉറക്കത്തിനിടെ മാതാവ് കൂര്‍ക്കം വലിക്കുന്നത് (Snoring) റെക്കോര്‍ഡ് ചെയ്ത് കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ (Family Whatsaap Group) അയച്ച ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി (Divorce) ഭര്‍ത്താവ്. ഭര്‍തൃമാതാവ് കൂര്‍ക്കം വലിക്കുന്നതിന്റെ വോയിസ് നോട്ട് മരുമകള്‍ റെക്കോര്‍ഡ് ചെയ്യുകയും ഇത് ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ അയയ്ക്കുകയുമായിരുന്നു. ജോര്‍ദാനിലാണ് (Jordan) സംഭവം.
വിവരം അറിഞ്ഞ ഭര്‍ത്താവ് ദേഷ്യപ്പെടുകയും ഭാര്യയുമായി ഇതിനെച്ചൊല്ലി വഴക്കുണ്ടാക്കുകയും ചെയ്തു. രണ്ടുപേരും തമ്മിലുള്ള വാക്കേറ്റം വലിയ കലഹത്തിലെത്തി. ഇത് പിന്നീട് വിവാഹ മോചനത്തില്‍ കലാശിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
ഈ വർഷം ഏപ്രിലിൽ ജോർദാനിൽ പ്രശസ്ത അറേബ്യൻ ഭക്ഷണ വിഭവമായ മൻസാഫിനെ ചൊല്ലി ഭാര്യയും ഭർത്താവും പൊതുജനങ്ങളുടെ ഇടയിൽ വെച്ച് വഴക്കിടുകയും ഇത് പിന്നീട് വിവാഹ മോചനത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. തന്റെ ഭാര്യ എപ്പോഴും അവരുടെ കുടുംബത്തെ കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളൂവെന്നും തന്നെയും കുടുംബത്തെയും അവഗണിക്കാറാണ് പതിവെന്നും ഭർത്താവ് ഫേസ്ബുക്ക് പേജിൽ കുറിച്ചിരുന്നു.
Also Read-
Sanya Malhotra | മുംബൈയിൽ കോടികളുടെ വീട്; ഋത്വിക് റോഷന്റെ അയൽവാസിയായി ദംഗൽ താരം''റമസാൻ മാസത്തിലെ ഇഫ്താർ വിരുന്നിനായി ഞങ്ങൾ അവളുടെ കുടുംബത്തെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. അവൾ കുടുംബത്തിനായി മൻസാഫ് തയാറാക്കിയിരുന്നു. ഇതിനിടെ എന്റെ മാതാവ് അവിടേക്ക് വന്നുവെങ്കിലും അവർക്ക് ഷവർമ ഭക്ഷണമാണ് ഓർഡർ ചെയ്തത്''- ഭർത്താവ് കുറ്റപ്പെടുത്തി.
കഴിഞ്ഞ പത്തുവർഷത്തിനിടെ ജോർദാനിൽ വിവാഹ മോചനം തേടുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2016ൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും ഉയർന്ന വിവാഹ മോചന കേസുകൾ ജോർദാനിലാണ് റിപ്പോർട്ട് ചെയ്തതെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കണക്ക്. 2011ൽ 1000 ആയിരുന്ന വിവാഹ മോചന കേസുകളുടെ എണ്ണം 2016 ആയപ്പോഴേക്കും 21,969 ആയാണ് വർധിച്ചത്.
English Summary: A Jordanian man reportedly divorced his wife for recording a voice note of his mother while she was snoring during her sleep, local media reported. The woman is said to have shared the recording on her family’s WhatsApp group.The man was infuriated upon learning about this, and a heated argument ensued which ended with the man divorcing his wife.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.