ഭാര്യയുടെ വാട്സാപ്പിലേക്ക് അശ്ലീല ചിത്രങ്ങളയച്ചു; അബുദാബിയിൽ യുവാവിന് 46 ലക്ഷം രൂപ പിഴ
Last Updated:
താൻ ഉറങ്ങുമ്പോൾ ഫോൺ കൈക്കലാക്കിയ ഭാര്യ, അതിൽനിന്ന് അവരുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയായിരുന്നുവെന്നും യുവാവ് ഹർജിയിൽ വാദിക്കുന്നു
അബുദാബി: ഭാര്യയുടെ വാട്സാപ്പിലേക്ക് അശ്ലീല ചിത്രങ്ങൾ അയച്ച യുവാവിന് അബുദാബി കോടതി 2.50 ലക്ഷം ദിർഹം(46.5 ലക്ഷത്തോളം രൂപ) പിഴ വിധിച്ചു. ഏറെക്കാലമായി കലഹത്തിലായിരുന്ന ദമ്പതികൾ തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പിലൂടെ പരിഹരിക്കാൻ കോടതി നടത്തിയ ഇടപെടലുകൾ പരാജയപ്പെട്ടതോടെയാണ് കനത്ത പിഴ ചുമത്തിയത്. യുഎഇ എമിറാത്ത് അല്‍ യൗം പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതേസമയം ഇത്രയും വലിയ പിഴ ഒടുക്കാനാകില്ലെന്നും താൻ രോഗിയാണെന്നും ചൂണ്ടിക്കാട്ടി യുവാവ് അപ്പീൽ കോടതിയെ സമീപിച്ചു. വൻ കടബാധ്യതയും കുറഞ്ഞ വരുമാനവുമുള്ള തനിക്ക് പിഴ നൽകാനാകില്ലെന്നാണ് ഇയാൾ കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. മറ്റൊരു വിവാഹം കഴിഞ്ഞ തന്നെ ഭാര്യ ചതിക്കുകയായിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. താൻ ഉറങ്ങുമ്പോൾ ഫോൺ കൈക്കലാക്കിയ ഭാര്യ, അതിൽനിന്ന് അവരുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയായിരുന്നുവെന്നും യുവാവ് ഹർജിയിൽ വാദിക്കുന്നു.
യുവാവിന്‍റെ ഹർജി ഏപ്രിൽ 24ന് മേൽ കോടതി പരിഗണിക്കും.
advertisement
Location :
First Published :
April 11, 2019 6:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഭാര്യയുടെ വാട്സാപ്പിലേക്ക് അശ്ലീല ചിത്രങ്ങളയച്ചു; അബുദാബിയിൽ യുവാവിന് 46 ലക്ഷം രൂപ പിഴ